ഒരുമ തൻ പെരുമകൾ കേട്ടു വളർന്ന നാം അകലണമെന്നാജ്ഞ കേട്ടു നടുങ്ങേണ്ട. അകലത്തു നിൽക്കിലുണ്ടേറെ ഗുണമീ- സമൂഹത്തിനെങ്കിൽ അതത്രേ ഗുണകരം ഒട്ടു ദിനം നമ്മൾ വിട്ടുനിന്നീടുകിൽ വിട്ടകന്നീടും കെറോണ തൻ വൈറസും കെട്ടിപ്പിടിച്ചിടാം നാടിൻ നിയമങ്ങൾ ആട്ടിയകറ്റാം ദൂരെയീ മഹാമാരിയെ സമ്പർക്കമില്ലാതെ മാനവൻ നിൽക്കിലും മാനസമൊപ്പമുണ്ടന്നതറിയണം നമ്മെ നാമാക്കിയ നാടിന് വേണ്ടി യകൽച്ച കൊണ്ടിന്ന് വിജയം വരിച്ചിടാൻ
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത