കാത്തു കാത്തിരുന്നു ഞാൻ എൻ വേനലവധിയെ ആഗ്രഹിച്ചിരുന്നു ഞാൻ എൻ വേനലവധിയെ കൂട്ടുകാരോടൊത്ത് ഉല്ലസിച്ചീടുവാൻ ആടിത്തിമർത്തങ്ങഘോഷമാകുവാൻ എന്നാലെൻ പ്രതീക്ഷകളെല്ലാം തകർത്ത് കൊണ്ടെത്തിയല്ലോ മഹാമാരിയാം കൊറോണ ഞെട്ടിത്തരിച്ചുപോയ് ലോകമാകെ ഈ മഹാമാരിതൻ വരവ് കണ്ട് സംഹാരതാണ്ഡവമാടി കൊറോണ എങ്ങും മരണങ്ങൾ മാത്രമല്ലൊ എത്തിയല്ലോ എങ്ങും സാന്ത്വനമായ് ആരോഗ്യവകുപ്പിൻ നിർദ്ദേശങ്ങളും ജനതാകർഫ്യൂവും ലോക്ഡൗണും കർമ്മനിരതരായ് ആരോഗ്യപ്രവർത്തകർ ഡോക്ടർമാർ, നഴ്സുമാർ, പോലീസുകാരും കൈകൾ കഴുകിയും മാസ്ക് ധരിച്ചും സാമൂഹ്യഅകലം പാലിച്ച് ജനതയും ഈ മഹാമാരിയെ തുടച്ചു നീക്കീടുവാൻ ദൃഡനിശ്ചയത്തോടെ ജനതയും സജ്ജമായ് ഇനിയുമൊരു പൊൻ പുലരി വിരിയുമെന്ന പ്രത്യാശയോടെ നാം ജീവിക്കുന്നു.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത