കവിത പരിസ്ഥിതി മരണത്തിൻ വാക്കുകളിലെത്തുമീ - പ്രകൃതിയാം പരിസ്ഥിതിക്ക് ..... തണലായും താങ്ങായും കാനന - വന്മരങ്ങൾ .... ഒരു മരതൈകൾക്കു ഒരായിരം - ജീവൻ നിലനിർത്താനായി പെയ്യുമീ - ശീതമാം നീർക്കണങ്ങൾ.... പുഴകളും ....സൂര്യപ്രകാശവും മഴനീർതുള്ളികളും ...വനവന്മരങ്ങളും , പൂവുമാം,ജന്തുജാലങ്ങളും തുടങ്ങിയെത്രയെത്ര - രൂപമീ പ്രകൃതിയമ്മയ്ക്ക്..... തണലേകിയും ജീവവായുനൽകിയും കായ്‌കനിയൊക്കെയും നൽകി നമുക്കീ പ്രകൃതിയാം വൻമരങ്ങൾ.... എന്നിട്ടും ....എന്നിട്ടും വെട്ടിനുറുക്കീ മനുഷ്യർ തിന്മയോടെയീ നന്മവൃക്ഷങ്ങളെ ഇനിയൊരു തിരിച്ചുവരവുണ്ടാകുമോ ..... ഉണ്ടാകുമോ ....നന്മയരുളും പ്രകൃതിക്ക്..... നന്മതൻ പ്രകൃതിയാം പരിസ്ഥിതിക്ക് ....
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത