സെന്റ് മേരീസ് എൽ പി എസ് അതിരമ്പുഴ/അക്ഷരവൃക്ഷം/കോഴികളും കീരികളും

Schoolwiki സംരംഭത്തിൽ നിന്ന്
10:14, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോഴികളും കീരികളും

ഒരിക്കൽ ഒരിടത്തു 5 കോഴിക്കുഞ്ഞുങ്ങളുണ്ടായിരുന്നു. സന്തോഷത്തോടെ ജീവിച്ച അവരുടെ മുന്നിലേക്ക്‌ ഒരു ദിവസം ഒരു കീരി കടന്നു വന്നു. നീണ്ട വാലും നിറയെ രോമവും ചാരനിറവും ഉള്ള ഒരു കുഞ്ഞികീരി. ആ ജീവിയെ കണ്ടതും കോഴിക്കുഞ്ഞുങ്ങള് ചിതറി ഓടി. പിറ്റേന്ന് രാവിലെ കുട്ടിലായിരുന്ന കോഴികൾ ഒരു കാഴ്ച കണ്ടു. പുറകുവശത്തെ പറമ്പിലൂടെ പോകുന്ന കുറെ കീരികൾ . അച്ഛൻ അമ്മ 2 കീരിക്കുട്ടന്മാർ പിന്നെ കുറച്ചു പുറകിലായി ഒരു കുഞ്ഞി കീരിയും. പോകുന്ന വഴിക്കു കീരിക്കുട്ടന്മാർ പരസ്പരം വഴക്കുണ്ടാക്കുന്നുണ്ടായിരുന്നു. പെട്ടന്ന് അച്ഛൻ കീരി തിരിഞ്ഞു നിന്നു മുരണ്ടു. ഇതു കേട്ട അവർ അനുസരണയോടെ മുന്നോട്ടുപോയി. ഈ കാഴ്ച കണ്ട കോഴികുഞ്ഞുങ്ങൾ പേടിച്ചു നിലവിളിച്ചു. കുറച്ചു ദിവസങ്ങൾക്കു ശേഷം പറമ്പിൽ ചികയുന്ന അവരുടെ മുന്നിലേക്ക്‌ ഒരു വലിയ കീറരി വന്നു. അവൾ നിലവിളിച്ചുകൊണ്ടോടി. എങ്കിലും ഒരു കുഞ്ഞിനെ ആ കീരി പിടിച്ചുകൊണ്ടുപോയി. രണ്ടു ദിവസങ്ങൾക്കു ശേഷം ഒരു കുഞ്ഞിനെക്കൂടി കീരിപിടിച്ചു. ഇതിനു ശേഷം അവൾ കീരിയെ നേരിടുന്നതിനെ പറ്റി ആലാചിക്കാൻ തുടങ്ങി. ബാക്കി ആയ രണ്ടു പെടക്കുഞ്ഞുങ്ങളും ഒരു പൂവൻ കുഞ്ഞും. കുറച്ചു ദിവസങ്ങൾക്കു ശേഷം കീരി വീണ്ടും വന്നു. മൂന്നു പേരും കീരിയെ കൊത്താൻ ചെന്നു. പൂവൻ കുഞ്ഞായിരുന്നു മുന്നിൽ. പക്ഷെ കീരിയുടെ അടി ഏറ്റു അവൻ വീണു. കീരിയുടെ കൂർത്ത നഖങ്ങൾ പൂവൻ കോഴിയുടെ ശരീരത്തിൽ മുറിവുകൾ ഉണ്ടാക്കി. ഇതു കണ്ട പെടക്കോഴികൾ തലയുയർത്തി കീരിക്കെതിരെ ചെന്നു. പെട്ടന്ന് വീട്ടുകാരുടെ ശബ്ദം കേട്ടു കീരി ഓടി. പൂവൻ കോഴി എന്നീട്ടു വീട്ടുകാരുടെ അടുത്തേക്ക് പതുക്കെ നടന്നു. വീട്ടുകാർ കോഴിയെ എടുത്തു മരുന്ന് പുരട്ടി കാവലിരുന്നു. പക്ഷെ രണ്ടാം ദിവസം അതു ചത്തു. അതിന്റെ വേർപാട് പിടക്കോഴികൾക്കു സഹിക്കാൻ ആയില്ല. തങ്ങളുടെ മുന്നിൽ വെച്ച് പൂവൻ കോഴിയെ ഉപദ്രവിച്ച കീരിയോടു പ്രതികാരം ചെയ്യുമെന്ന് അവർ പ്രതിജ്ഞ ചെയ്തു. പിന്നീട് ഒരു ദിവസം കീരിയുടെ ശബ്ദം കേട്ട് വീട്ടുകാർ നോക്കുമ്പോൾ വീറോടെ കീറിയെ kothunna കോഴികുഞ്ഞുങ്ങൾ. കരഞ്ഞുകൊണ്ട് കീരി ഓടി ഒരു മരത്തിൽ കയറി ഒളിച്ചു. പിന്നീട് ആ പറമ്പിലേക്ക് കീരികൾ വന്നില്ല. കോഴികൾ അവിടെ വളരെ സന്തോഷത്തോടെ ജീവിച്ചു.

ജുബിന ഷിബു
3 എ സെന്റ് മേരീസ് എൽ പി എസ് അതിരമ്പുഴ
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ

വെരിഫൈ ചെയ്യുന്നവർ ഈ ഫലകമാണ് ഉപയോഗിക്കേണ്ടത്. ഉപയോക്തൃ താളിൽ പ്രൊഫൈൽ ചേർത്തിട്ടില്ലെങ്കിൽ അതു കൂടി ചേർക്കുക.