എം ഐ യു പി എസ് കുറ്റ്യാടി/അക്ഷരവൃക്ഷം/പാഠം 1 കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
പാഠം 1 കൊറോണ


കൊറോണ നാടു വാഴുന്ന കാലം
മാലോകരെല്ലാരു മൊന്നുപോലെ
പാവങ്ങളില്ലാ പണക്കാരില്ല
പാവം ജനതയ്ക്കു രക്ഷയില്ല

കള്ളന്മാർ കൊള്ളക്കാരൊന്നുമില്ല
കൊല്ലും കൊലകളും തെല്ലുമില്ല
പാറുന്ന കാറിൽ സവാരിയില്ല
പായുന്ന വാഹനം റോഡിലില്ല
ആർഭാടകല്യാണമൊന്നുമില്ല
ആഭരണ പൊങ്ങച്ച മെങ്ങുമില്ല
നാടും നഗരവും കാലിയാണേ

നാശം വിതയ്ക്കും കൊറോണയാണെ
വീട്ടിലടങ്ങിയിരിപ്പാണെ
വീട്ടിൽനിന്നിറങ്ങിയാൽ ദോഷമാണെ
ആട്ടിയകറ്റേണം കോവിഡിനെ
ആധിയകറ്റേണം മാനവന്റെ.
{{BoxBottom1
| പേര്= മുഹമ്മദ്‌ സഫ്ഹാൻ സി എം
| ക്ലാസ്സ്= V B
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എം ഐ യു പി സ്കൂൾ കുറ്റ്യാടി
| സ്കൂൾ കോഡ്= 16472
| ഉപജില്ല= കുന്നുമ്മൽ
| ജില്ല= കോഴിക്കോട്
| തരം= കവിത
| color= 4
}}