ഉള്ളടക്കത്തിലേക്ക് പോവുക

എ യു പി എസ് ദ്വാരക/അക്ഷരവൃക്ഷം/തോരാമഴ

Schoolwiki സംരംഭത്തിൽ നിന്ന്
09:01, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SHELLY JOSE (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തോരാമഴ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തോരാമഴ

ഇന്നും തോരാതെ
ഉള്ളിലൊരു മഴ പെയ്യുന്നുണ്ട്
ചിലപ്പോൾ വിശപ്പിന്റെ വിളിയിൽ
കണ്ണീർമഴയായിരിക്കും
അമ്മയുടെ മുഖത്ത്
എപ്പോഴും പെയ്യാത്ത കാർമേഘവും
അച്ഛൻ കലി തുള്ളി വീശും
തുലാവർഷ കാറ്റുപോലെ
ഇന്നും മഴയാണ് ഓർമകളിൽ തോരാതെ
 

സ്നേഹ ബിനോജ്
5 A എ യു പി എസ് ദ്വാരക
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത