ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ജാഗ്രത....

Schoolwiki സംരംഭത്തിൽ നിന്ന്
04:10, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nixon C. K. (സംവാദം | സംഭാവനകൾ) (ഉപഭോക്‌തൃ നാമം തിരുത്തൽ)
ജാഗ്രത....

ഒത്തു നടന്നവർ ,ഒത്തു കളിച്ചവർ,
 ഓരത്തും ചാരത്തു മൊന്നിച്ചു ഇരുന്നവർ,
 കഥകൾ പറഞ്ഞവർ, കളികൾ കളിച്ചവർ,
 ഇന്ന് ഒരുമീറ്റർ ദൂരത്തായി മാറി നിൽപ്പൂ,
            കളിയില്ല ചിരിയില്ല കഥകളില്ല
 വീടിനു പുറത്തേക്ക് ഇറങ്ങാറില്ല
 ജാഗ്രത വേണം ജാഗ്രത വേണം
 കൊറോണാ വൈറസിനെ തുരത്തി വിടണം.

    ഒന്നിച്ചു നിന്നിടാം ശക്തരായിടാം
 കൈകൾ കഴുകണം വൃത്തിയാക്കി ഇടണം
 വ്യക്തിശുചിത്വം പാലിക്കണം,
 അകലം പാലിക്കണം, മനസ്സുകൾ അടുക്കണം,
 വീണുപോയി ഇടാതെ താങ്ങി നിർത്തീടണം ,
 അതിജീവിക്കണം, അതിനായി പൊരുതണം,
 'ഭയമല്ല' വേണ്ടത് "ജാഗ്രത"....
 

മുഹമ്മദ് അഫ്സൽ
6 C ഗവ. യു. പി. എസ് , വെള്ളൂപ്പാറ, ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത