വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/ഒരു കോവിഡ് 19 കാലം
ഒരു കോവിഡ് 19 കാലം-
പ്രകൃതി അതിന്റെ ഏറ്റവും മനോഹാരിത കൈവരിച്ച നിമിഷങ്ങൾ വൃത്തഹീനമായ പരിസ്ഥിതി സുന്ദരമായ നിമിഷം മനുഷ്യനാൽ സംരക്ഷിക്കപ്പെട്ട നാളുകൾ ഒരു കോവിഡ് 19 കാലം പുകയും പൊടിപടലവും പോയി തെളിഞ്ഞ ആകാശം മലിന ജലം പോയി ശുദ്ധ ജലമായി മാറിയ പുഴകൾ എത്ര സുന്ദരമാണീ പ്രകൃതി പക്ഷെ അതൊന്നും കൺ തുറന്ന് ആസ്വദിക്കാനും ആ ശുദ്ധ വായു ഒന്ന് ശ്വസിക്കാനോ ഭാഗ്യമില്ല നാലാം ക്ലാസ്സുകാരിയായ ശ്രീക്കുട്ടിക്ക് അമ്മയെക്കാൾ ഇഷ്ട്ടം അച്ഛനോട് ആയിരുന്നു അച്ഛൻ ഇപ്പോൾ സിംഗപ്പൂരിൽ നിന്നും വന്നതാണ് കൊറോണയുടെ ഭാഗമായി അവിടെയും ആകെ അടച്ചുപൂട്ടി അപ്പോൾ പെട്ടന്ന് നാട്ടിലേക്ക് പോന്നു അവളുടെ അച്ഛന്റെ കമ്പനിയിലെ രണ്ടു പേർക്ക് കൊറോണ സ്ഥിതീകരിച്ചിരുന്നു ആ പ്രശ്നം മൂലം നന്ദൻ എന്ന ശ്രീക്കുട്ടിയുടെ അച്ഛൻ വന്ന അന്നുമുതലെ വീട്ടിലെ ഒരു റൂമിൽ ഇരിപ്പാണ് ശ്രീക്കുട്ടിയെ ഒന്ന് അടുത്തു ഇരുത്തുകയോ കവിളിൽ ഒരു ഉമ്മ കൊടുക്കുകയോ ചെയ്തിട്ടില്ല മരുന്നും മന്ത്രവും ഒന്നുമില്ലാത്ത കൊറോണക്ക് ആകെയുള്ള രോഗ പ്രതിരോധം എന്നത് സാമൂഹിക അകലം പാലിക്കൽ ആണെന്ന് നമ്മുടെ ശ്രീക്കുട്ടിക്കുണ്ടോ അറിയുന്നു.അവൾക്ക് എപ്പോഴും അച്ഛനെ കാണണം അച്ഛന്റെ കൂടെ കിടക്കണം കളിക്കണം അങ്ങനെയൊക്കെയാണ് പാവം ശ്രീക്കുട്ടി രാത്രിയിൽ ചോറുണ്ണാൻ വിളിച്ചപ്പോൾ അച്ഛൻ തന്നാൽ മതിയെന്ന് പറഞ്ഞു കരഞ്ഞ ശ്രീക്കുട്ടിയുടെ അടുത്തേക്ക് ചൂരലും കൊണ്ടാണ് 'അമ്മ വന്നത് അത് കണ്ടതും കരച്ചിലെല്ലാം നിർത്തി പാവം അവൾ എല്ലാം കഴിച്ചു ചൂരലിനെ പേടിച്ചു പിന്നെ ഒന്നിനും വാശി പിടിക്കാതെ നല്ല കുട്ടിയായി വന്നു കിടന്നുറങ്ങി. അവളെ ഉറക്കി കഴിഞ്ഞ് ശ്രീക്കുട്ടിയുടെ 'അമ്മ നന്ദനുള്ള ചോറുമായി ചെന്ന് റൂമിന്റെ വാതിൽ തുറന്നു കൊടുത്തു കോവിഡ് 19 കാരണം 'അമ്മ പോലും ആ റൂമിലേക്ക് കടക്കൽ ഇല്ലായിരുന്നു ഭക്ഷണം എത്തിച്ചു കൊടുക്കും എല്ലാത്തിനും ഒരുതരം വേർ തിരിവ് അലക്കാനുള്ള വസ്ത്രങ്ങളെല്ലാം രാത്രിയിൽ നന്ദൻ ഡെറ്റോൾ ഒഴിച്ച വെള്ളത്തിൽ മുക്കിവെക്കുകയായായിരുന്നു ചെയ്തിരുന്നത്.കുളിയും മറ്റുമെല്ലാം ആ റൂമിലെ ബാത്‌റൂമിൽ നിന്ന് തന്നെയായിരുന്നു ഒരു തരം പ്രത്യേക ജീവിതം.ജയിൽ വാസം ഇതിലും സുന്ദരമാണ് അങ്ങനെ സ്വൽപ്പം ഭയതോടെയും അതിലുപരി ജാഗ്രതയോടെയും ഉള്ള നീണ്ട ഒരു മാസം അവസാന ചെക്കപ്പിന്റ ഫലം നെഗറ്റീവ് ആയിരുന്നു സന്തോഷ ദിവസം ശ്രീക്കുട്ടിക്ക് അവളുടെ അച്ഛനെ തിരിച്ചു കിട്ടിയിരിക്കുന്നു നന്ദൻ ഹോസ്‌പിറ്റലിൽ നിന്നും വന്ന് ശ്രീക്കുട്ടിയെ വാനിലേക്ക് എടുത്തുയർത്തി അവൾ അച്ഛനെ കെട്ടിപ്പിടിച്ചു ഒരുപാട് കരഞ്ഞു..
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ |