സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താ‍ങ്കര/അക്ഷരവൃക്ഷം/ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
23:41, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stpetervlathankara (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പൂങ്കോഴി തൻ കാഹളനാദം
കേട്ടതിരാവിലെ ഞാനുണരുന്നു
ചപ്പും ചവറും ഭക്ഷണാവശിഷ്ടവും
വൃത്തിയാക്കാനെത്തുന്നു കാകൻ
തരു നിരകളിൽ ചേക്കേറിടും
കിളികൾ തൻ കലപിലാരവം
കേട്ടുൻമേഷചിത്തരായ്
മാനവർ ദിവസം തുടങ്ങിടുന്നു
പ്രകൃതി തൻ സന്തുലനാവസ്ഥ
നില നിർത്തീടുവാൻ സർവേശ്വരൻ
എല്ലാം മനോജ്ഞമായി ചമച്ചു വച്ചു
അവനോ പ്രകൃതി തൻ മനോഹാരിത
തകർത്തു തകർപ്പണമാക്കിടുന്നു
പ്രപഞ്ചത്തിൻ ഐശ്വര്യം വീണ്ടെടുക്കാൻ
ലോക്ക് ഡൗൺ ഇന്നൊരു തുണയായല്ലോ .