സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. പൂഞ്ഞാർ/അക്ഷരവൃക്ഷം/ആരും ചെറുതല്ല - കഥ - സോബി സിബി

Schoolwiki സംരംഭത്തിൽ നിന്ന്
22:44, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankarkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആരും ചെറുതല്ല
        ഒരിടത്ത് ഒരു നാരായണൻ   നമ്പുതിരിയുണ്ടായിരുന്നു. പക്‌ഷെ എല്ലാവരെയും പോലെ എല്ലാരേയും പോലെ ആയിരുന്നില്ല. അദ്ദേഹം എപ്പോഴും പലതും ചിന്തിക്കുമായിരുന്നു. അങ്ങനെ ഇരിക്കെ ചിന്തിച്ചു ഈ മരങ്ങളൊക്കെ നട്ടു വളർത്തിട്ടു എനിക്ക് എന്തു നേട്ടം. എന്നാൽ അദ്ദേഹം ജീവിതത്തിൽ ഒരു  തൈ പോലും നട്ടിട്ടില്ല. 
   ഒരു ദിവസം അദ്ദേഹം പീടികയിൽ പോയി വന്ന വഴി ഒരു കൊച്ചുകുട്ടിയെ കണ്ടു. അദ്ദേഹം നോക്കുമ്പോൾ ആ കുട്ടി ഒരു വൃക്ഷ തൈ നടുന്നതായിരുന്നു കണ്ടത്. തന്റെ സംശയത്തിന് ഉത്തരം കിട്ടുമോ എന്ന് സംശയിച്ചു ആ കുട്ടിയോട് ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. ഈ വൃക്ഷ തൈ നടുന്നത് കൊണ്ടു നിനക്കെന്തു ഉപകാരം കിട്ടും? അപ്പോൾ ആ കുട്ടി ഒന്ന് ആ തൈയിലേക്ക് നോക്കി 2-മിനിറ്റ് നിന്ന് പിന്നെ അദ്ദേഹത്തിന്റെ മുഖത്തു നോക്കി ഒരു പുഞ്ചിരിയോടെ പറഞ്ഞു. ഈ വൃക്ഷം വലുതായി മറ്റുളവർക്കു തണലും, ശുദ്ദവായുവും  നൽകുമ്പോൾ എന്റെ മനസിന്‌  സന്തോഷമാണ് തോന്നുന്നത്. ഒരുപാട് തെറ്റ് ചെയ്തിട്ടുണ്ട്.  അതിനു പകരം ഒരു തൈ നട്ടാൽ അതിനു പരിഹാരം ആവും എന്ന് എന്റെ മുത്തശ്ശി പറഞ്ഞിട്ടുണ്ട്  എന്ന് ആ കുട്ടി പറഞ്ഞു.
    അപ്പോൾ അദ്ദേഹത്തിന്റെ കണ്ണ് നനഞ്ഞു കാരണം ഇത്രേം കാലം താൻ ജീവിച്ചിട്ട് ഈ കാര്യംമാനസിലാക്കാൻ സാധിച്ചില്ല എന്നോർത്ത്. ഈ കാര്യം ഓർത്തു അദ്ദേഹം വീട്ടിലേക്കു മടങ്ങി. വീട്ടിൽ ചെന്ന് അന്നാദ്യമായി അദ്ദേഹം ഒരു തൈ നട്ടു. ഇതുമൂലം അദ്ദേഹത്തിന്റെ ജീവിതം മാറിമറിഞ്ഞതിനു കാരണം ആ കുട്ടി ആയിരുന്നു. അന്നുമുതൽ അദ്ദേഹം ഒരു നല്ലമനുഷ്യനായി മാറി, ഒരു നല്ല പ്രകൃതിയെ സ്നേഹിക്കുന്ന ഒരാളായി മാറി. 

(ഗുണപാഠം) ആരെയും ലോകത്ത് ചെറുതായി കാണരുത്. ഒരു കുട്ടി മതി അഴുക്കുപിടിച്ചു കിടക്കുന്ന മനസിനെ ഒരു തൂവൽ പോലെ മൃദുലമാകാൻ. അതു മനസിലാകുന്നതിലാണ് വിജയം.

സോബി സിബി
8 B സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ, പൂഞ്ഞാർ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ