ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/അക്ഷരവൃക്ഷം/കൊറോണ എന്നിലേക്കും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്നിലേക്കും

സന്തോഷത്തോടെയാണ് രാവിലെ എഴുന്നേറ്റത് പെട്ടെന്ന് കേട്ടത് നമ്മുടെ കേരളത്തിലും കൊറോണ എത്തി എന്നത്. കുറേ ദിവസമായി കേൾക്കുന്നു വിദേശരാജ്യങ്ങൾ എല്ലാം തകർത്തുകൊണ്ട് മുന്നേറുകയാണ് കൊറോണ എന്ന കോവിഡ് - 19. പക്ഷേ നമ്മൾ അതൊന്നും ശ്രദ്ധിച്ചതേയില്ല കുറച്ചുദിവസം കഴിഞ്ഞ് നമ്മുടെ രാജ്യത്ത് എത്തി. വിദേശത്ത് പോയി മടങ്ങി യവരിൽ നിന്ന് നമ്മുടെ രാജ്യത്ത് പടർന്നു കൊണ്ടിരിക്കുന്നു. കേന്ദ്ര ഗവൺമെന്റ് സംസ്ഥാന ഗവൺമെന്റ് ഇതിനെ ഇല്ലാതാക്കാൻ വേണ്ടി രാപ്പകൽ അധ്വാനിച്ച് കൊണ്ടിരിക്കുന്നു. എന്നിട്ടും നമ്മൾ അതൊന്നും ശ്രദ്ധിച്ചതേയില്ല. കൈകഴുകാൻ പറഞ്ഞിട്ടും കൈ കഴുകാതെ. പുറത്തിറങ്ങരുതെന്ന് പറഞ്ഞിട്ടും അവർ പറഞ്ഞതിന് വിപരീതം ചെയ്തു നമ്മളും കൊറോണയെ നേരിട്ടു ഒടുവിൽ നമ്മുടെ അടുത്തെത്തി എന്ന് അറിഞ്ഞപ്പോൾ കുറച്ചു പേടി തോന്നി. എന്നിട്ടും നമ്മൾ ആ കാര്യം മറന്നുപോയി. പിന്നെ എന്നിലേക്ക് എത്തിയപ്പോഴാണ് ഞാൻ അറിയുന്നത്. ഇത്രയ്ക്കും മാരകമായ ഒന്നായിരുന്നു എന്ന് അപ്പോഴേക്കും കഴിഞ്ഞിരുന്നു ചിന്തിക്കാനുള്ള സമയം.

ഹംമ്ന റിഫ
VII ജി.എം.യു.പി.സ്കൂൾ ചീരൻകടപ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ