ജി.യു.പി.എസ് മായന്നൂർ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
21:49, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

വൃത്തി എന്നത് നമ്മുടെ ജീവിതത്തിലെ ഒരു പ്രധാന ഘടകമാണ് . ഇപ്പോൾ ഒരു മഹാമാരിയായ കൊറോണ വൈറസ് നമ്മുടെ നാട്ടിൽ വന്നിരിക്കുന്നു. പണ്ട് നമ്മൾ കൂട്ടുകാരോടൊപ്പം കളിച്ചുചിരിച്ചും ബന്ധുക്കളുടെ വീട്ടിൽ പോയിട്ടും ഒക്കെയാണ് അവധിക്കാലം ആഘോഷിച്ചിരുന്നത്. പക്ഷെ ഈ അവധിക്കാലത്തു ഇതിനൊന്നും പറ്റാത്ത അവസ്ഥയിലാണ് നമ്മൾ. വ്യക്തിശുചിത്വത്തിലൂടെയാണല്ലോ നമ്മൾ ഈ രോഗത്തെ നേരിട്ടുകൊണ്ടിരിക്കുന്നത് . അപ്പോൾ വ്യക്തി ശുചിത്വം എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഇത് നമ്മൾ അടുത്ത തലമുറയിലേക്കു പകർന്നു നൽകേണ്ട ഒന്നാണ്. ശുചിത്വം എന്നത് രണ്ടു രീതിയിൽ ഉണ്ട്. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും. ഇനി വരാൻ പോകുന്നത് മഴക്കാലമാണ്. ശുചിത്വത്തിലൂടെ നമുക്ക് എല്ലാ അസുഖങ്ങളെയും പ്രതിരോധിക്കാൻ സാധിക്കും . ഇതിനുവേണ്ടി നമുക്ക് എല്ലാവർക്കും ഒത്തൊരുമിച്ചു പ്രവർത്തിക്കാം.

അഭിനവ് എം
ആറ് ജി യു പി എസ് മായന്നൂർ
വടക്കാഞ്ചേരി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം