ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
20:23, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 281848 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

ദൈവം കനിഞ്ഞ് നൽകിയ നമ്മുടെ ഹരിത സുന്ദരമായ ഭൂമിയിൽ ഇന്ന് വ്യാപൃതമായ് പടരുന്ന വില്ലനാണ് കൊറോണ വൈറസ്. ഇന്ന് മാനവരാശിക്ക് മുന്നിൽ ചോദ്യചിഹ്നമായ് നിൽക്കുന്ന ഒരു മഹാവ്യാധി കൂടിയാണിത്. ഇന്ന് കൊറോണയെക്കുറിച്ചുള്ള അവബോധം ജനങ്ങളിലെത്തിക്കുന്നത് ഒരു കടമയായി മാറിയിരിക്കുന്നു. കൊറോണ എന്നാൽ ഒരു രോഗം മാത്രമല്ല, മറിച്ച് ശരീരത്തിന്റെ പ്രതിരോധശക്തി പാടെ തകർന്ന് ഒരുകൂട്ടം രോഗങ്ങൾക്കടിമപ്പെട്ട് മെല്ലെ മരണത്തിലേക്ക് തെന്നിവീഴുന്ന അവസ്ഥ കൂടിയാണ്. കൊറോണ വൈറസ് നമ്മുടെ ശരീരത്തിൽ സാധാരണ ജലദോഷം മുതൽ വിനാശകാരിയായ ന്യൂമോണിയയും ശ്വാസകോശതകരാറുകളും ഉണ്ടാക്കുന്നു. നവജാത ശിശുക്കളിൽ ഉദരസംബന്ധമായ അണുബാധയ്ക്ക് ഈ വൈറസ് കാരണമാകുന്നു. ഈ രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളാണ് പനി, ജലദോഷം, ചുമ, ശ്വാസതടസം മുതലായവ.

രോഗം പകരുന്ന സാഹചര്യങ്ങൾ ചുവടെ പറയുന്നു. • രോഗം ബാധിച്ച ആളുമായോ, പക്ഷിമൃഗാദികളുമായോ അടുത്ത സമ്പർക്കം നടത്തുന്നവർക്കോ, രോഗം പകരാൻ സാധ്യത കൂടുതലാണ്.

• രോഗി തുമ്മുമ്പോഴോ, ചുമക്കുമ്പോഴോ ചിന്നിത്തെറിക്കുന്ന ഉമിനീർകണങ്ങൾ വഴിയും രോഗം പടരുന്നു.

രോഗാണു ശരീരത്തിലെത്തി രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങാൻ 6 - 10 ദിവസങ്ങൾ ആവശ്യമാണ്. RRT - PCR, NART എന്നിവയാണ് രോഗനിർണയം നടത്തുന്നതിന് നിലവിലുള്ള ടെസ്റ്റുകൾ. ഇവ പ്രതിരോധിക്കുന്നതിനുള്ള മുൻകരുതലുകളാണ് താഴെ പറയുന്നവ.

• പൊതുപരിപാടികൾ സംഘടിപ്പിക്കാതിരിക്കുക

• സാമാന്യ അകലം പാലിക്കുക

• കണ്ണിലോ, മൂക്കിലോ, വായിലോ കൈകൾ കഴുകാതെ തൊടരുത്

• തുമ്മുമ്പോഴും ചുമക്കുമ്പോഴും മുഖം തൂവാല കൊണ്ട് മറയ്ക്കണം

• രോഗബാധിത പ്രദേശങ്ങളിലേക്ക് യാത്ര ഒഴിവാക്കുക

കൊറോണ വൈറസിൽ നാം പ്രധാനമായും 5 ഘട്ടങ്ങളാണ് അഭിമുഖീകരിക്കുക

• ഒന്നാം ഘട്ടം  : ജലദോഷം, പനി, തൊണ്ടവേദന, പേശിവേദന, തലവേദന എന്നിവ

• രണ്ടാം ഘട്ടം  : ന്യൂമോണിയ, ശ്വാസതടസം, ഉയർന്ന ശ്വാസനിരക്ക് എന്നിവ

• മൂന്നാം ഘട്ടം  : രക്തസമ്മർദ്ദം താഴുകയും കടുത്ത ശ്വാസതടസം ഉണ്ടാവുകയും അബോധാവസ്ഥയിലേക്ക് പോവുകയും ചെയ്യുന്നു

• നാലാം ഘട്ടം  : വിവിധ ആന്തരികാവയവങ്ങളുടെ പ്രവർത്തനങ്ങൾ സ്തംഭിക്കുന്നു

• അഞ്ചാം ഘട്ടം : വൈറസുകൾ രക്തത്തിലൂടെ ആന്തരികാവയവങ്ങളുടെ പ്രവർത്തനങ്ങളെ തകരാറിലാക്കുന്നു.

ഇന്ന് കൊറോണ വ്യാപിക്കുന്നതിനേക്കാൾ വേഗത്തിലാണ് വ്യാജവാർത്തകൾ പരക്കുന്നത് .ഇത് ജീവനും മരണവും തമ്മിലുള്ള പോരാട്ടം കൂടിയാണ്. ജനങ്ങളിൽ ഈ അവബോധം സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണ്. അതിനാൽ നമ്മുടെ ലോകത്തെ വീണ്ടും കരകയറാൻ നമ്മുടെ ഒത്തൊരുമ അത്യന്താപേക്ഷിതമാണ്. കൈകളിലൂടെയല്ല ; മറിച്ച് നമ്മുടെ മനസുകളിലൂടെ, മനസിന്റെ ആഴത്തിൽ ഉറച്ച് വിശ്വസിച്ച് കൊറോണയെ എതിർക്കാം. ഭയമല്ല ; ആശങ്കയല്ല ; മുൻകരുതലുകളാണ് നമുക്കാവശ്യം എന്ന ആശയത്തെ നമുക്ക് മുൻനിർത്തി കൊറോണയെ തുരത്താം.

“ Go Go Corona

Go Go Corona”

നമ്മൾ കൊറോണയെ അതിജീവിക്കും.

വിൻസി പി
9 C ലിയോ തേർട്ടീന്ത് എച്ച് എസ് എസ് , പുല്ലുവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം