സൗത്ത് കൂത്തുപറമ്പ യു പി എസ്/അക്ഷരവൃക്ഷം/മഴക്കാലം
മഴക്കാലം
ഇടവപ്പാതിയുടെ തുടക്കം, ഇടിയും മഴയും തകർത്തു പെയ്യാൻ തുടങ്ങുന്ന നാളുകൾ. ഈ കഥ തുടങ്ങുന്നത് അശ്വിൻ എന്ന പാവം പയ്യനിലൂടെയാണ്. രണ്ടുമാസത്തെ അവധിക്കുശേഷം പുതിയ സ്‌കൂളിലേക്ക് ആറാംക്ലാസ് വിദ്യാർത്ഥിയായി ചുവടെടുത്തുവയ്ക്കേണ്ട തയ്യാറെടുപ്പിലാണ്. അവൻ നന്നായി പഠിക്കും. അശ്വിന്റെ അച്ഛൻ കർഷകനാണ്. അവൻറെ അമ്മ ഇതിനോടൊപ്പം കൂടും. ഒരു മുത്തശ്ശിയും ഉണ്ട്. കൃഷിയിലൂടെ ഇവർക്ക് ലഭിക്കുന്ന തുച്ഛമായ വരുമാനത്തിലൂടെ ആണ് അവർ ജീവിക്കുന്നത്. അതുകൊണ്ട് അശ്വിന് സ്കൂളിലേക്ക് സാധനങ്ങൾ കുറച്ചെ വാങ്ങിയിരുന്നുള്ളൂ. ഇവരുടെ വീടിന് ഇപ്പുറത്തു തന്നെ ജോണി എന്നുപറയുന്ന ഒരു പണക്കാരൻ പയ്യൻ ഉണ്ട്. അവന് അശ്വിനെ തീരെ ഇഷ്ടമായിരുന്നില്ല. അങ്ങനെ ഇന്ന് സ്കൂൾ തുറക്കുകയാണ്. അശ്വിൻ ബാഗും ബുക്കും എടുത്തു സ്കൂളിൽ പോയി. സ്കൂളും ടീച്ചർമാരെയും അവന് നന്നായി ഇഷ്ടമായി. അന്ന് രാത്രി നന്നായി മഴയുണ്ടായിരുന്നു. രാവിലെയും അത് തുടർന്നുകൊണ്ടേയിരുന്നു. അശ്വിനാണെങ്കിൽ സ്കൂളിലേക്ക് കുറേ ദൂരമുണ്ട്. മഴ ഒന്നു നിലച്ചപ്പോഴേക്കും ഞാൻ സ്കൂളിലേക്ക് പോകുകയാണ് എന്നും പറഞ്ഞ് ഓടി. കുറച്ച് ദൂരം എത്തിയപ്പോൾ മഴ വീണ്ടും ചാറ്റാൻ തുടങ്ങി. അവൻ വേഗം ഓടി പൂട്ടിയ ഒരു കടയിൽ കയറി നിന്നു. അപ്പോഴാണ് ജോണി കുടയും ചൂടി സ്കൂളിലേക്ക് പോകുന്നത് കണ്ടത്. അവൻ ഉടൻ തന്നെ ജോണിയുടെ കുടയിൽ കയറി. ദേഷ്യംവന്ന ജോണി അവനെ മഴയിലേക്ക് തള്ളിയിട്ടു. വൈകിയതോർത്ത് അവൻ മഴയിലൂടെ ഓടി സ്കൂളിലെത്തി. ഏറെ സ്നേഹമായിരുന്ന മഴയോട് ഒരു നിമിഷത്തേക്ക് അവന് ദേഷ്യം തോന്നി. അശ്വിൻ ബാഗ് അഴിച്ചു ബുക്ക് പുറത്തെടുത്ത് വച്ച് ബാഗ് കമിഴ്ത്തി. ബാഗിൽ നിന്നും കുത്തിയൊലിക്കുന്നതുപോലെ വെള്ളം പോയി. അവൻ ബാഗും ബുക്കും എടുത്തു ക്ലാസിൽ കയറി. കുട്ടികൾ അവനെ നോക്കി ചിരിച്ചു. സങ്കടം സഹിക്കാനാവാതെ അവൻ പുറത്തേക്കോടി. എന്നിട്ട് ഒരു മന്ത്രസ്വരത്തിൽ പറഞ്ഞു. താൻ ഇത്രയും കാലം മഴയെപ്പറ്റി ചിന്തിച്ചത് തെറ്റാണ്. മഴയ്ക്ക് ഒരാളെ വേദനിപ്പിക്കാനും അറിയാം എന്നും പറഞ്ഞു അവൻ വീട്ടിലേക്ക് ഓടി. വീട്ടിലെത്തി മുത്തശ്ശിയോട് ഈ കാര്യങ്ങൾ പറഞ്ഞു. മുത്തശ്ശി അവനെ സമാധാനിപ്പിക്കുകയും ചെയ്തു. അന്ന് അവൻ നേരത്തെ ഉറങ്ങി. രാവിലെ എഴുന്നേറ്റപ്പോൾ അച്ഛൻ അവന് പുത്തൻ കുട വാങ്ങിച്ചു കൊടുത്തു. ആ സന്തോഷത്തിൽ അവൻ സ്കൂളിൽ പോകാൻ ഒരുങ്ങി. ബാഗും ബുക്കും എടുത്തു കുടയും ചൂടി അവൻ നടന്നു. വഴിവക്കിൽ എത്തിയപ്പോൾ ജോണിയും ഉണ്ടായിരുന്നു. പെട്ടെന്ന് ഒരു ശക്തമായ കാറ്റ് . അശ്വിൻ കുട മുറുകെപ്പിടിച്ചു. എന്നാൽ ജോണിയുടെ കൈകളിൽ നിന്നും കുട പാറി പോയി ദൂരെ വീണു കമ്പി ഒടിഞ്ഞു. നനയുന്ന ജോണിയെ കണ്ടു അശ്വിൻ അവൻറെ കുടയിൽ കയറ്റി നിർത്തി. അവർ സ്കൂളിലേക്ക് നടന്നു. ആ മഴയിൽ ജോണിക്ക് കുടയായി മാറിയത് അശ്വിൻ ആയിരുന്നു. കുടയുടെ മുകളിൽ തുള്ളി തുള്ളിയായി ഇറ്റുവീഴുന്ന മഴയുടെയുടെ ശബ്ദം അവർ ആസ്വദിച്ചു. അശ്വിൻ മനസ്സിൽ കരുതി, ശക്തമായ കാറ്റിനോടും മഴയോടും ആണ് നന്ദി പറയേണ്ടത്. എന്നും ശത്രുതയിൽ എന്നെ നോക്കിക്കണ്ട ജോണിയെ എന്നെന്നേക്കുമായി എന്നോടൊപ്പം ചേർക്കാൻ സാധിച്ചത് മഴയുടെയുടെ സാന്നിധ്യമാണ്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ