എസ്.യു.എൽ..പി.എസ് . കുറ്റൂർ/അക്ഷരവൃക്ഷം/രചനയുടെ പേര്

Schoolwiki സംരംഭത്തിൽ നിന്ന്
14:44, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19827 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കുറുക്കന്റെ ബുദ്ധി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുറുക്കന്റെ ബുദ്ധി


കാട്ടിലെ രാജാവാണ് സിംഹം. ഒരു ദിവസം സിംഹത്തിന് അതീവ ദുർഗന്ധം അനുഭവപ്പെടുന്നതായി തോന്നി. അത് തന്റെ ശരീരത്തിൽ നിന്ന് തന്നെയാണ് എന്ന് സിംഹത്തിന് മനസ്സിലായി. എങ്കിലും തന്റെ സംശയം ദൂരീകരിക്കുന്നതിനായി സിംഹം ഒരു കുറുക്കനെയും ആടിനെയും ചെന്നായയെയും വിളിച്ചു വരുത്തി. ആദ്യം ചെന്നായയെ വിളിച്ച് സിംഹരാജൻ തന്റെ സംശയം അറിയിച്ചു. സിംഹരാജനിൽ ദുർഗന്ധം അനുഭവപ്പെട്ട ചെന്നായ സത്യം പറഞ്ഞു. 'അതേ പ്രഭോ അങ്ങയിൽ നിന്ന് അതി കഠിനമായി ദുർഗന്ധം വമിക്കുന്നു.' അത് കേട്ടതും ക്രുദ്ധനായ സിംഹം ചെന്നായയുടെ കഥ കഴിച്ചു കണ്ടു നിന്നവർ പേടിച്ചു വിറച്ചു. അടുത്ത ഊഴം ആടിനെയാണ് വിളിച്ചത് ചെ നായയുടെ ദുർഗതി അറിഞ്ഞ ആട് സിംഹത്തിന്റെ ചോദ്യത്തിന് മറുപടി പറഞ്ഞു. രാജൻ 'അങ്ങയിൽ നിന്ന് ഒരു ദുർഗന്ധവും വമിക്കുന്നില്ല. ഇത് കേട്ടതും നുണ പറഞ്ഞ് നമ്മെ പറ്റിക്കാൻ നോക്കുന്നോ'? എന്ന് ആക്രോശിച്ച് സിംഹം അടിനെയും വധിച്ചു. അടുത്തത് കുറുക്കന്റെ ഊഴമാണ്. ചെന്നായയുടെയും, ആടിന്റെയും ദുർഗതിയറിഞ്ഞ കുറുക്കൻ ചിന്തിച്ചു. ദുർഗന്ധം ഉണ്ട് എന്ന് പറഞ്ഞാലും ഇല്ല എന്ന് പറഞ്ഞാലും കുടുങ്ങും. അവസാനം കുറുക്കൻ ഒരു ബുദ്ധി ഉപയോഗിച്ചു. കുറുക്കൻ പറഞ്ഞു അടിയന് പനിയും ജലദോഷവുമാണ്. ഒരു വാസനയും മൂക്കിന് പിടിക്കുന്നില്ല. അത് കൊണ്ട് അടിയന് ഒന്നും മനസ്സിലാകുന്നില്ല. എന്നെ പോകാനനുവദിക്കണം. ഇതു കേട്ട് സിംഹം കുറുക്കനെ പോകാനനുവദിച്ചു.

ഫാത്തിമ നസ്റിൻ. K
4 B S.U.L.P School, Kuttur
Vengara ഉപജില്ല
Malappuram
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ