45254/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
13:38, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45254 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വൈറസ്

എന്താണ് കൊറോണ വൈറസ് ? ഇത് അപകടകാരിയാകുന്നത് എങ്ങനെ ? മുഖ്യമായും ശ്വാസനാളിയെ ആണ് കൊറോണ വൈറസ് ബാധിക്കുക. ശ്വാസതടസ്സവും ഒക്കെ ആണ് ജലദോഷവും ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ സാർസ് ,ന്യുമോണിയ , വൃക്ക സ്തംഭനം എന്നിവയുണ്ടാവുകയും മരണം സംഭവിക്കുകയും ചെയ്യാം. മനുഷ്യർ ,മൃഗങ്ങൾ, പക്ഷികൾ, തുടങ്ങിയ സസ്തനികളിൽ രോഗകാരിയാകുന്ന ഒരുകൂട്ടം RNA വൈറസുകളാണ് കൊറോണ എന്ന് അറിയപ്പെടുന്നത്. ഗോളാകൃതിയിലുള്ള കൊറോണ വൈറസിന് ആ പേര് വന്നത് അതിൻറെ സ്തരത്തിൽ നിന്നും സൂര്യരശ്മികൾ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ സ്ഥിതി ചെയ്യുന്ന കൂർത്തമുനകൾ കാരണമാണ്. പ്രധാനമായും പക്ഷിമൃഗാദികളിൽ സഹവസിക്കുകയും രോഗകാരിയാകാറുണ്ട്. രോഗങ്ങളുണ്ടാക്കുന്ന അടുത്ത സമ്പർക്കം സാധാരണയായ കൊറോണ വൈറസ് , പുലർത്തുകയും ചെയ്യുന്ന ജലദോഷം മുതൽ ഇവയുമായി മനുഷ്യരിലും വിനാശകാരിയായ ന്യുമോണിയയും ശ്വസനത്തകരാറുകളും വരെ കൊറോണ വൈറസ് മനുഷ്യരിൽ ഉണ്ടാക്കുന്നു. നവജാത ശിശുക്കളിലും ഒരു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളിലും ഉദരസംബന്ധമായ അണുബാധയ്ക്കും മെനഞ്ചൈറ്റിസിനും കാരണമാകാറുണ്ട് ഈ വൈറസ്. ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്ഇവയിൽ നിന്നും അല്പം വ്യത്യസ്തമായ, അല്ലെങ്കിൽ ജനിതക മാറ്റം സംഭവിച്ച 'നോവൽ കൊറോണ ' എന്ന വൈറസാണ്. സാധാരണ ജലദോഷപ്പനിയെ പോലെ ശ്വാസകോശ നാളിയെയാണ് ഈ രോഗം ബാധിക്കുന്നത്. മൂക്കൊലിപ്പ് , ചുമ , തൊണ്ട വേദന , തലവേദന , പനി തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഇവ ഏതാനും ദിവസങ്ങൾ നീണ്ടുനിൽക്കും. ആരോഗ്യമുള്ളവരിൽ കൊറോണ വൈറസ് അത്ര വേഗം അപകടം വിതയ്ക്കുന്നില്ല. എന്നാൽ പ്രതിരോധശേഷി കുറഞ്ഞവരിൽ വൈറസ് വേഗം പിടി മുറുക്കും. ഇതുവഴി ഇവരിൽ ന്യുമോണിയ, ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസകോശരോഗങ്ങൾ പിടിപെടുകയും ചിലപ്പോൾ മരണം പോലും സംഭവിക്കുകയും ചെയ്യും. കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന വാക്സിൻ ഇതുവരെ കണ്ടെത്തിയിട്ടില്ല. രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള ചികിത്സയാണിപ്പോൾ നൽകുന്നത്. ഈ ദുരിതകാലം അതിജീവിച്ച് മനുഷ്യരാശി പുത്തൻ കരുത്തോടെ തിരിച്ച് വരുമെന്ന് പ്രത്യാശിക്കാം

ലോകാ: സമസ്താ: സുഖിനോ ഭവന്തു

സാന്ദ്രാ സജി
6 ഗവ യൂ പി സ്കൂൾ ചെമ്മനത്തുകര
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


"https://schoolwiki.in/index.php?title=45254/കൊറോണ_വൈറസ്&oldid=894030" എന്ന താളിൽനിന്ന് ശേഖരിച്ചത്