വിളക്കോട്ടൂർ എൽ.പി.എസ്/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

ചൈന വുഹാനിൽ ജനിച്ചൊരു വൈറസ്
ലോകത്തിലാകെ ഭയം പടർത്തി
 കൊറോണയെന്നൊരു പേരും ധരിച്ച്
വൈറസ് ലോകം പിടിച്ചടക്കി .
ഇത്തിരിപ്പോന്നൊരു വൈറസ് കാരണം
ലോകം മുഴുവനും ഭീതിയിലായ് ,
പുറത്തേക്ക് പോകുമ്പോൾ മാസ്ക് ധരിക്കേണം
കൈകളിടക്കിടെ സോപ്പിട്ടു കഴുകേണം
ലോക്‌ഡൗൺ കാരണം കുട്ടികളായ നാം
ഏറെനാളായിട്ട് വീട്ടിൽ തന്നെ
കൂട്ടുകാരൊത്ത് കളിക്കാനും പാടില്ല ,
കൂട്ടുകാരൊത്ത് നടക്കാനും പാടില്ല
സാമൂഹികമായ അകലവും പാലിച്ച്
വീട്ടിനുള്ളിൽ തന്നെ കഴിയേണം നാം
സർക്കാരിൻ നിർദ്ദേശം കൃത്യമായി പാലിച്ച്
ഓടിക്കും നമ്മളീ കൊവിഡിനെ
ഓടിക്കും ഓടിക്കും നാടുകടത്തും
 മഹാമാരിയെ നമ്മൾ മലയാളികൾ .
 

തന്മയ പി വിളക്കോട്ടൂർ എൽ പി സ്കൂൾ പാനൂർ
4B വിളക്കോട്ടൂർ എൽ പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത