ജി.ജി.വി.എച്ച്.എസ്സ്.എസ്സ്. നെന്മാറ/അക്ഷരവൃക്ഷം/ബിഗ് സല്യൂട്ട്

10:07, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ബിഗ് സല്യൂട്ട്

അപ്രതീക്ഷിതം ആയ ലോക്ക്ഡൗൺ കാരണം എല്ലാ കുടുംബാംഗങ്ങളും വീട്ടിലിരിപ്പായി. ടി.വി റിമോട്ടിനുവേണ്ടി വീട്ടിൽ എന്നും അടിപിടി. അമ്മക്ക് സീരിയലുകളുടെ തുടർച്ച നഷ്ടമായെങ്കിലും ആദ്യ ഭാഗങ്ങളുടെ പുന:സംപ്രേക്ഷണം സമാധാനം നൽകി. കുട്ടികളുടെ ഡോറ ഒരു നിയന്ത്രണവുമില്ലാതെ കാട്ടിലും പാർക്കിലും നഗരത്തിലുമെല്ലാം ചുറ്റി കറങ്ങുന്നുണ്ട്. എന്നാണാവോ ഡോറ ക്വറൻറ്റൈനിൽ ആവുക? അച്ഛൻ വാർത്തകളിലൂടെ അമേരിക്ക, ഇറ്റലി, സ്പെയിൻ, ബ്രിട്ടൻ, ഫ്രാൻസ് എന്നീ വൻകിട രാജ്യങ്ങളിൽ കൊറോണയെ നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥ കണ്ട് ദീർഘനിശ്വാസം വിട്ടിരിക്കുമ്പോൾ ഫ്രീക്ക് ചേട്ടൻ ചാനൽ ഒന്നു മാറ്റി സ്പോർട്സിലേക്കു ഊളിയിട്ടു ഉടനടി ചേച്ചിയാകട്ടെ തൻ്റെ ഇഷ്ട നായകൻമാരുടെ സിനിമകൾ കാണാനാകാതെ അമ്മയെ സഹായിക്കാൻ പതുക്കെ അടുക്കളയിലേക്ക്. 4 മണിക്ക് ചായയും ചേച്ചിയുടെ പുതിയ പരീക്ഷണ വിഭവത്തിൻ്റെ രുചിയും ആസ്വദിച്ച് ഇരിക്കുമ്പോഴേക്കും കൃത്യം 6 മണിയ്ക്ക് നമ്മുടെ ബഹുമാനപ്പെട്ട കേരള മുഖ്യൻ്റെ വാർത്താ സമ്മേളനം കേൾക്കുമ്പോൾ പ്രേക്ഷകരായ നമുക്ക് ഉണ്ടാവുന്ന ആത്മവിശ്വാസവും മനോധൈര്യവും ഒരു നല്ല നാളേയ്ക്കുള്ള ശുഭ പ്രതീക്ഷ കൂടി നൽകുന്നു.ഇതിനെല്ലാം ഉപരി ലോക്ക് ഡൗൺ കാലത്തും തങ്ങളുടെ കുടുംബാംഗങ്ങളോടൊത്ത് ഇരിക്കാൻ കഴിയാതെ സദാസമയവും കർമനിരതരായി രിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും പോലീസിനും മറ്റ് എല്ലാ സന്നദ്ധ പ്രവർത്തകർക്കും എൻ്റെ ഒരു ബിഗ് സല്യൂട്ട്

ലക്ഷ്മി ശിവ. എസ്
5 C ജി.ജി.വി.എച്ച്.എസ്സ്.എസ്സ്. നെന്മാറ
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം