ജി.എച്ച്. എസ്. കൊളപ്പുറം/അക്ഷരവൃക്ഷം /Stand up

Schoolwiki സംരംഭത്തിൽ നിന്ന്
05:09, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Stand up

സമയം 10 മണിയായതും പ്യൂൺ പ്രാര്ഥനക്കുള്ള ബെൽ അടിച്ചു .രജിസ്റ്റർ കൈയിൽ പിടിച്ചു ഗുഡ് മോർണിംഗ് എന്ന ശബ്ദത്തോട് കൂടി ക്ലാസ്സിൽ കയറി വരുന്ന വിനയൻ മാഷിനെ കണ്ടപ്പോഴാണ് മനസ്സിന് സംതൃപ്തി വന്നത് ,ഹോം വർക്കുകളിലെ ഏറ്റവും പ്രാധാന്യം ഉള്ളവർക്ക് സബ്മിറ്റു ചെയ്യാനുള്ള തുടക്കമായിരുന്നു .എല്ലാവരും അവരവരുടെ ബുക്കുകൾ എടുക്കുന്ന തിടുക്കത്തിൽ ആയിരുന്നു .പൊടി പറന്നുള്ള ഒരു ചൂരൽ മേശപ്പുറത്തു വീണതും ,ഹോം വർക്ക് എവിടെ എന്ന കടുത്ത സ്വരം വന്നതും ഒരുമിച്ചായിരുന്നു .ഓരോ പുസ്തകങ്ങളും പേജുകൾ മറിയുന്ന തിരക്കിലാണ് അതിൽ ഏറ്റവും തകൃതിയിൽ മാറിയിരുന്ന പുസ്‌തകമായിരുന്നു എന്റേത് .അവരവരുടെ വർക്കുകൾ അതാതു ആളുകൾ തന്നെ വായിക്കണമെന്നുള്ള വിനയൻ മാഷിന്റെ കടുത്ത തീരുമാനം എന്നെ ഏറെ സന്തോഷത്തിൽ ആഴ്ത്തി .കാരണം അതിൽ ഏറ്റവും മികച്ചത് എന്റേതായിരിക്കുമെന്നുള്ള ആത്മ വിശ്വാസം അത് എഴുതിയ നേരം മുതൽ എന്റെ മനസ്സിലുണ്ടായിരുന്നു .എന്റെ ഊഴം വന്നതും മരിച്ചു വച്ചിരുന്ന പേജിൽ നോക്കി ഒരു ചിരിയോടെ എഴുന്നേറ്റു നിന്ന് എല്ലാം വായിച്ചു .അങ്ങനെ എല്ലാവരുടെയും കേട്ടിട്ട് മാഷ് യഥാസ്ഥിതിയിലേക് വന്നു എന്നിട്ടു മേശപ്പുറത്തു വെച്ച ബുക്കുകളിൽ നിന്ന് ചട്ട കൊണ്ട് പൊതിഞ്ഞ ഒരു ബുക്ക് എടുത്തിട്ട് പറഞ്ഞു ."അമല,stand up , you did a great ,keep going like this” പ്രശ്നം നിറഞ്ഞ ഈ വാക്കുകൾ എന്റെ കത്തിൽ മുഴങ്ങുമ്പോൾ ടെർത്തും തെളിഞ്ഞു കിടക്കുകയായിരുന്ന എന്റെ മുഖം അങ്ങനെ പ്രശസ്തിയിലും അഭിനന്ദനങ്ങളിലും മുഴങ്ങിയ എന്റെ മുഖത്തിന്റെ തിളക്കം വൈകുന്നേരത്തെ ദേശീയഗാനം ആയിട്ടുകൂടി നിന്നില്ല എന്ന് കൂട്ടുകാരികൾ അടക്കം പറയുന്നത് ഞാൻ കേട്ട് .ഏറെ സന്തോഷത്തോടെയുള്ള എന്റെ മുഗം കണ്ടിട്ടു 'അമ്മ കാര്യങ്ങളെല്ലാം ചോദിച്ചു .ക്ലാസ്സിലെ ദിനചര്യ അവതരിപ്പിക്കാൻ അധിക സമയം വേണ്ടിവന്നില്ല എനിക്ക് .ഫ്രിഡ്ജ് തുറന്നെടുത്ത തണുത്ത ഡയറി മിൽക്ക് കഴിക്കുമ്പോഴും മുഖത്തെ തെളിച്ചം മായാത്ത ഞാൻ കണ്ണാടിയിലൂടെ കണ്ടു .സന്തോഷം കൂടിയാൽ വിശപ്പ് കൂട്ടുമെന്ന് ഏതോ പണ്ഡിതൻ പറഞ്ഞിട്ടുണ്ട് .അതുകൊണ്ടു തന്നെ പ്ലേറ്റ് മുഴുവൻ ചോറ് എടുക്കാൻ ഞാൻ മറന്നില്ല .കഴിപ്പ് തുടങ്ങിയ ശേഷമാണു അമ്മയുടെ ശകാരം കേൾക്കുന്നത് ."കഴുകാതെയാണോടി ചോറുണ്ണുന്നത് കയ്യിൽ ഡയറി മിൽക്ക് അല്ലെടി " ഇളീ ഭാവത്തോടെ ഒരു ചിരി പാസ്സാക്കി കൈകഴുകാൻ ഓടി കൈയിലുണ്ടായിരുന്ന ഡയറി മിൽക്കിന്റെ കവർ പുറത്തു കളയാനുള്ള അവസരം കിട്ടി .ഭക്ഷണത്തോട് മടുപ്പു വന്നതുകൊണ്ട് പാതി അവിടെത്തന്നെ വെച്ചിട്ടു കൈകഴുകി ഡൈനിങ്ങ് ഹാളിലേക് പോയി ."പവിഴ മഴയെ .... നീ പെയ്യുമോ......എന്നിവളെ..... നീ മൂടുമോ.....എന്ത് നല്ല പാട്ടാ. പാട്ടിൽ അങ്ങനെ ലയിച്ചിരിക്കുന്ന എന്റെ മനസ്സിനെ ഉണർത്താൻ അച്ഛന്റെ ഒരു അടി വേണ്ടിവന്നു ."നഖം കടിക്കേല്ലെടി" പെട്ടെന്ന് തന്നെ എണീറ്റ് കുളിക്കാൻ ഓടി തിരിച്ചു വന്നതും എഴുതാനുള്ളത് എഴുതി തീർന്നു കഴിഞ്ഞപ്പോൾ അച്ഛൻ ഒരു വിളി . സാദാരണ ഈ സമയത്തു അങ്ങനെ ഒരു പതിവില്ല .ഇന്ന് ക്ലാസ്സിൽ നടന്ന കാര്യങ്ങളെല്ലാം 'അമ്മ പറഞ്ഞിട്ടുണ്ടാകും അതുകൊണ്ടു തന്നെ അഭിനന്ദിക്കാം എന്ന് കരുതി ഒരു ചിരിച്ച മുഖത്തോടു കൂടി ഡൈനിങ് ഹാളിലേക്ക് കടന്നു ചെന്നു ."എന്താ അച്ഛാ "എന്ന ചോദ്യത്തിനുള്ള ഉത്തരം എന്റെ മനസ്സിൽ തന്നെ ഉണ്ടായിരുന്നു .പക്ഷെ മറുപടി കേട്ടതും ഞാൻ ചുളുങ്ങി പോയി .നീയെന്താ ഇന്ന് ക്ലാസ്സിൽ വൃത്തി ,ശുചിത്വം ,പരിസ്ഥിതി എന്നിവയെ കുറിച്ച പ്രസംഗിച്ച മാഷിന് പറഞ്ഞുകൊടുത്തതു ഒക്കെ കേട്ടല്ലോ ....നീ എവിടെ ഷ്ഠിരം ചെയ്യുന്ന കാര്യങ്ങളുമായി തീർതും സാമ്യത ഇല്ലാത്ത കാര്യമല്ലേ നീ എഴുതിയത് -നഖം കടിക്കുക,പരിസരം വൃത്തിഹീനമാക്കുക ,ഭക്ഷണം പാഴാക്കുക ഇതൊക്കെ അല്ലെ നിന്റെ ഇവിടുത്തെ പണി . എന്തെ മിണ്ടാൻ ഇല്ലേ ?താഴ്ന്നു നിന്ന എന്റെ മുഖം നോക്കി അച്ഛൻ വീണ്ടും തുടങ്ങി .നിന്റെ മുറിയൊക്കെ ഒന്ന് നോക്ക് ,എല്ലാറ്റിലും അമ്മയുടെ കൈ വേണോ ?പത്തു പതിനാലു വയസ്സായ കുട്ടിയല്ല അപ്പോൾ പറഞ്ഞു തരുന്നത് .വെറുതെ കുറച്ചു കാര്യങ്ങൾ എഴുതിയപ്പോൾ കിട്ടിയ പ്രശംസകൾ വലുതാണ് .അത് പ്രവർത്തിക്കുമ്പോൾ കിട്ടുന്നത് മനസ്സിലായോ ?ആ വാക്കുകൾ എന്റെ ഉള്ളിൽ തട്ടി ,പിന്നീടാണ് ഞാൻ ചെയ്തതും ചെയ്യാത്തതുമായ തെറ്റും സാരിയും ഒക്കെ ബോധ്യപ്പെട്ടു തുടങ്ങിയത് .പച്ച വിശ്വാസത്തോടെ എനിക്ക് മനസ്സിലായി എന്ന് പറഞ്ഞത് ഞാൻ ആണോ അതോ എന്റെ ഉൾമനസ്സോ .പിറ്റേ ദിവസം കാഴ്ചകൾ വിപരീതമായി പലതും എന്റെ ഭാഗത്തുനിന്ന് കണ്ടത് കൊണ്ടായിരിക്കും അമ്മയുടെയും അച്ഛന്റെയും ഒരു ചെറു പുഞ്ചിരി എന്റെ നേർക്ക് കിട്ടി .ക്ലാസ്സിൽ നിന്ന് കേട്ട പ്രശംസകളും അഭിനന്ദനത്തിലും വലുതായിരുന്നു മൗനം തിങ്ങിയ ഈ പുഞ്ചിരി .

നന്ദിത
8B ജി.എച്ച്. എസ്. കൊളപ്പുറം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ