ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ പുഴകൾ; ജീവനാഡികൾ

Schoolwiki സംരംഭത്തിൽ നിന്ന്
00:45, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42439 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പുഴകൾ; ജീവനാഡികൾ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പുഴകൾ; ജീവനാഡികൾ

കേരളം നദികളാലും നദീതടങ്ങളാലും സമ്പന്നമാണ്. കേരളത്തിലൂടെ വലുതും ചെറുതുമായി 44 പുഴകൾ ഒഴുകുന്നു.41 എണ്ണം പടിഞ്ഞാറോട്ടും 3 എണ്ണം കിഴക്കോട്ടും ഒഴുകുന്നു.ഈ പുഴകൾ ആണ്ടിൽ 365 ദിവസവും നീരൊഴുക്കുള്ളവയാണ്. ലോകത്ത് ചിലി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മണ്ണൊലിപ്പ് ഉണ്ടാകുന്നത് കേരളത്തിലാണ്.കേരളത്തിൻ്റെ കിഴക്കുനിന്ന് പടിഞ്ഞാറോട്ട് ചരിഞ്ഞ ഭൂപ്രകൃതിയാണ്

ഇതിനു കാരണം. നമ്മുടെ കിഴക്കൻ മലകളിൽ പെയ്യുന്ന മഴ മണ്ണിൽ ഊർന്നിറങ്ങുന്ന വിധത്തിൽ ഭൂമിയെ തയ്യാറാക്കണം. പ്രകൃതിക്ക് ദോഷമുണ്ടാകാത്ത വിധത്തിൽ ജലം കെട്ടി നിർത്തണം. വേനൽകാലത്ത് അവ കനാലുകളിലൂടെ തുറന്നു വിടണം. ഉദാഹരണമായി നെയ്യാർ, കല്ലടയാർ, മണിയാർ തുടങ്ങിയ പദ്ധതികൾ വൻ വിജയമാണ്.ഈ പദ്ധതി പ്രദേശത്ത് വേനൽകാലത്ത് ജലക്ഷാമം ഇല്ല.

   കേരളത്തിൽ കൃഷിക്ക് താത്പര്യം കുറയുന്ന ഒരു പ്രവണതയുണ്ട്. എങ്കിലും അവ സംരക്ഷിക്കപ്പെട്ടാൽ കൃഷി മെച്ചപ്പെടും ഉദാഹരണമായി മലമ്പുഴ. തൃശൂർ പദ്ധതികൾ. ചുരുക്കി പറഞ്ഞാൽ 44 നദികളിൽ നമ്മൾ പ്രയോജനപ്പെടുത്തുന്നവ വളരെ കുറച്ചു മാത്രം. കേരളത്തിന് ശരിയായ ഒരു ജല ഉപഭോഗ സംസ്കാരം നിലവിലില്ല. ജല വിളവെടുപ്പു നടത്താനും അതു വേണ്ടവിധത്തിൽ ഉപയോഗിക്കാനും മലയാളിക്ക് ശരിയായ ബോധവത്കരണത്തിൻ്റെ ആവശ്യം ഉണ്ട്.

ഹബീബുള്ള.H
7 B ഗവ യു പി എസ്സ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം