ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ മായുന്നു നിൻ ഓർമ്മകൾ

Schoolwiki സംരംഭത്തിൽ നിന്ന്
00:35, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42439 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മായുന്നു നിൻ ഓർമ്മകൾ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മായുന്നു നിൻ ഓർമ്മകൾ

ഒഴുകുന്നു നിൻ മാറിൽ ഭാരമായി
വന്നു പതിക്കുന്നുവോ ഇവയെല്ലാം
നിൻ മാറിൽ ഈ ഭാരവും പേറി
നീ ഒഴുകുന്നുവോ സദാ ....
നിൻ ഓരോ തുള്ളിയിലും
ഞാൻ അറിയുന്നു നിൻ മൂല്യം
ഭൂമിതൻ വരദായിനിയാം നീ
ഇല്ലാതാകുന്നുവോ ഇന്ന് ....
അകലുന്നു നീയെന്ന സത്യം
ഞാനിന്നറിയുന്നു അതിൻ ഏകാന്തത
നിൻ വിലയിന്നു ഞാനറിയുന്നു
മാപ്പ് ..നിൻ മാറിൽ ഭാരം പതിച്ചതിൽ
 

അനഘ എസ്
5 B ഗവ യു പി എസ്സ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത