ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷംഅപകടകാരിയായ കൊറോണ
അപകടകാരിയായ കൊറോണ
മനുഷ്യർ, മൃഗങ്ങൾ, പക്ഷികൾ എന്നീ സസ്‌തനികളിൽ രോഗീകരിക്കുന്ന ഒുു പ്രത്യേകതരം വൈറസാണ് കൊറോണ വൈറസ്. ഈ വൊറസിന് ഈ പേര് വന്നത് സൂര്യരശ്‌മികൾ പോലെയുള്ള അതിന്റെ കൂർത്ത മുനകൾ കാരണമാണ്. പ്രധാനമായും പക്ഷി - മൃഗാദികളിൽ കാണപ്പെടുന്ന ഈ വൈറസ് ഇവയുമായി സഹവസിക്കുകയും അടുത്ത് ഇടപഴകുകയും , സമ്പർക്കം പുലർത്തുകയും ചെയ്യുന്ന മനുഷ്യരിലും രോഗം വരുത്താൻ സാധ്യതയുണ്ട്. സാധാരണ ജലദോഷം മുതൽ വിനാശകാരിയായ ന്യുമോണിയയും ശ്വസന തകരാറും വരെ കൊറോണ വൈറസ് മനുഷ്യരിൽ ഉണ്ടാക്കുന്നു. നവജാത ശിശുക്കളിലും ഒരു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളിലും ഉദര സംബന്ധമായ അണുബാധയ്‌ക്കും കാരണമാകാറുണ്ട് ഈ വൈറസ്.
മുഖ്യമായും ശ്വാസത്തേയാണ് കൊറോണ വൈറസ് ബാധിക്കുന്നത്. രോഗം ഗുരുതരമായാൽ സാർസ് , ന്യുമോണിയ , വൃക്കാ സ്‌തംഭനം എന്നിവയുണ്ടാകും. മരണവും സംഭവിക്കും. ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഇവയിൽ നിന്നും അല്‌പം വ്യത്യസ്‌തമായ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസുകളേയാണ്. സാധാരണ ജലദോഷ പനിയെ പോലെ ശ്വാസകോശത്തെയാണ് ഈ രോഗം ബാധിക്കുന്നത്. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന , പനി തുടങ്ങിയവയാണ് ലക്ഷണങ്ങൽ. ഇവ ദിവസങ്ങൾ നീണ്ടു നിൽക്കും. ആരോഗ്യമുള്ളവരിൽ കൊറോണ വൈറസ് അഫകടകാരി അല്ലെന്നാണ് കണ്ടെത്തൽ. എന്നാൽ പ്രതിരോധാവസ്ഥ ദുർബലമായവരിൽ അതായത് പ്രായമായവരിലും ചെറിയ കുട്ടികളിലും , ഗർഭിണികളിലും വൈറസ് പിടിമുറുക്കും. ഇതുവഴി ഇവരിൽ ന്യുമോണിയ , ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസകോശ രോഗങ്ങൾ പിടിപെടുകയും ചിലപ്പോൾ മരണം സംഭവിക്കുകയും ചെയ്യുന്നു. കൊറോന വൈറസിനെ പ്രതിരോധിക്കാനുള്ള വാക്‌സിൻ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇതിന് അടിസ്ഥാനമായ ചില മരുന്നുകളാണ് ഇപ്പോൾ നൽകി വരുന്നത്. |