ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷംകൊറോണ കാട്ടി തന്നത്

21:25, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44029 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ കാട്ടി തന്നത് <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ കാട്ടി തന്നത്

രാവിലത്തെ ചായ കഴിഞ്ഞ്

ടിവി കമ്ടിരിക്ക‌ുമ്പോൾ

അച്‌ഛൻ ഉറക്കം ത‌ൂങ്ങാറ‌ുണ്ടെന്ന‌ും

അപ്പോൾ അമ്മ വിളിച്ച‌ുണർത്തി

ച‌ൂട് ചായ കൊട‌ുക്ക‌ുമെന്ന‌ും.....

ഉച്ചയ‌ൂണ് കഴിഞ്ഞ്

രണ്ട‌ുപേര‌ും ഒന്ന് മയങ്ങ‌ുമെന്ന‌ും.....

പറമ്പിൽ

തൊട്ടാവാടി പ‌ൂക്കള‌ുണ്ടെന്ന‌ും

വൈക‌ുന്നേരം

മ‌ുറ്റത്തെ മാവിൻ തണൽ

സിറ്റൗട്ടിലെ കസേരയോട്

ക‌ുശലം പറയാൻ വര‌ുമെന്ന‌ും.....

അഞ്ച് മണിയ‌ുടെ വെയിൽ

ഊണ് മേശപ്പ‌ുറത്ത്

വിരിയിട‌ുമെന്ന‌ും

ഇന്നലെ വന്ന കൊറോണയാണ്

കാട്ടിത്തന്നത്........