കൊറോണയെന്നൊരു ഭൂതം
നാട്ടിൽ വിപത്തായ് തീരുന്നു.
പണ്ടൊരു പ്രളയം വന്നപ്പോൾ
ഒന്നിച്ചതിനെ ജയിച്ചൂ നാം
നിപയാൽ ഭീതി പടർന്നപ്പോോൾ
തളരാതതിനെ തുരത്തീ നാം
ലോക്ക് ഡൗണാക്കീ നാമിപ്പോൾ
വീട്ടിൽ തന്നെ ഇരിപ്പായി
സോപ്പാൽ കൈകൾ കഴുകീടാം
മാസ്കാൽ വായതു മൂടീടാം
അകന്നു നിന്നു പറഞ്ഞീടാം
പകരും സാദ്ധ്യത ഒഴിവാക്കാം
ഭയമില്ലാതതിജാഗ്രതയോടീ
ഭൂതത്തിൻ തല കൊയ്തീടാം