ലിയോ XIII എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/കൊറോണ എന്ന അഗ്നിജ്വാല

Schoolwiki സംരംഭത്തിൽ നിന്ന്
15:08, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Antonypj (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന അഗ്നിജ്വാല <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന അഗ്നിജ്വാല

കൊറോണ എന്ന അഗ്നിജ്വാല നിശ്ശബ്ദമായ ഒരു കാട്.കാട്ടിലുള്ള എല്ലാവരും അവരുടെ തിരക്കിൽ ഓടിക്കൊണ്ടിരിക്കുന്നു. ആർക്കും മറ്റാരുടെയും കാര്യങ്ങൾ അന്വേഷിക്കാൻ സമയമില്ല. അങ്ങനെയിരിക്കെ ഒരു ദിവസം എവിടെ നിന്നോ ഒരു ദുരന്തം ആ കാടിനെ വേട്ടയാടാൻ തുടങ്ങി.കാട്ടിലെ ഓരോ ഭാഗങ്ങളിലായിട്ട് കാട്ടു തീ പടരാൻ തുടങ്ങി.മൃഗങ്ങളെല്ലാം വിരണ്ടുപോയി.എന്തു ചെയ്യണമെന്നറിയാതെ നിസ്സഹായരായി അവർ വിഷമിച്ചു.പതിയെ പതിയെ കാട്ടു തീ കാടു മുഴുവനും പടരുന്ന അവസ്ഥയിലെത്തി. കാട്ടിലെ രാജാവായ സിംഹം പ്രജകളോട് ആജ്ഞാപിച്ചു,ഇരുപത്തിയൊന്നു ദിവസം കൂടുവിട്ട് ആരും പുറത്തിറങ്ങരുത്.കാട്ടിലെ ജീവികളൊട്ടാകെ ആശ്ചര്യത്തിലായി.കാട്ടിലെ നിയമപാലകർ ശ്രദ്ധാലുക്കളായി.എങ്ങനെയെങ്കിലും കാട്ടു തീ അണയ്ക്കുക എന്നതായി അവരുടെ ലക്ഷ്യം. മൃഗങ്ങൾ പകുതിയിലധികം ചത്തൊടുങ്ങി.ഇത്രയൊക്കെയുണ്ടായിട്ടും ഇതിനെയൊന്നും വകവെയ്ക്കാതെ ചില മൃഗങ്ങൾ രാജാവിന്റെ ആജ്ഞ ധിക്കരിച്ചു പുറത്തിറങ്ങി.നിയമപാലകരെ ബുദ്ധിമുട്ടിച്ചു.അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു.രാജാവ് പറഞ്ഞ ദിവസം അടുത്തെത്തിക്കൊണ്ടേയിതുന്നു.പക്ഷേ കാട്ടു തീയ്ക്ക് ഒരു ശമനവും ഉണ്ടായിരുന്നില്ല.രാജാവ് ദിവസങ്ങൾ വീണ്ടും നീട്ടി.അങ്ങനെ ഒരു ദിവസം നിയമപാലകർ രാജാവിന്റെ അടുക്കലെത്തി.കാട്ടു തീ അണയ്ക്കാൻ വെള്ളം പോരാ എ ന്നതായിരുന്നു അവരുടെ ആവലാതി.അപ്പോൾ രാജാവ് ഒരു പുഴ ചൂണ്ടിക്കാട്ടി.അവിടെ നിന്ന് വെള്ളം എത്തിക്കാൻ വേണ്ട നടപടികളെടുക്കാൻ നിയമപാലകർ തുടങ്ങി.അവരോടൊപ്പം കാട്ടിലെ മൃഗങ്ങൾ കാടിനെ രക്ഷിക്കാൻ പുഴയിലേയ്ക്ക് പുറപ്പെട്ടു.അങ്ങനെ അവരുടെ പ്രയത്നഫലംകൊണ്ട് ആ മഹാമാരിയായ കാട്ടു തീയെ അണച്ചു.ആ കാടിനെ രക്ഷിച്ചു.മൃഗങ്ങളെല്ലാം സന്തോഷഭരിതരായി.അങ്ങനെ ആ കാട് പഴയ അവസ്ഥയിലായി.മൃഗങ്ങളെല്ലാം അവരവരുടെ തിരക്കിൽ വീണ്ടും ഓടിത്തുടങ്ങി. <

അഹമ്മദ് അഹദ്.റ്റി.
ഏഴ് ബി. LEO XIII H S S
ALAPPUZHA ഉപജില്ല
ALAPPUZHA
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ