ജി.യു.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/കാത്തിരിപ്പ്
കാത്തിരിപ്പ്
നേഹ വളരെ സന്തോഷത്തിലാണ് .തികച്ചും ഒരു മാസം .കലണ്ടറിൽ വട്ടമിട്ട ഏപ്രിൽ 2 ലേക്ക് നോക്കി അവൾ തുള്ളിച്ചാടി. അന്നാണല്ലോ അച്ഛനും അമ്മയും വരുമെന്ന് പറഞ്ഞ ആ ദിവസം. അവൾ ഏഴാം ക്ലാസിലാണ് പഠിക്കുന്നത് .കൂട്ടുകാരെല്ലാം ടീച്ചർക്ക് എന്ത് വാങ്ങി കൊടുക്കണം എന്നുള്ള ചർച്ചയിലാണ്. അന്ന് വൈകുന്നേരം ദേശീയ ഗാനത്തിന് മുമ്പ് ഒരു അനൗൺസ്മെന്റ് കേട്ടു. നാളെ മുതൽ കുട്ടികൾ സ്ക്കൂളിലേക്ക് വരേണ്ടതില്ല. ഒന്നും മനസ്സിലാകാതെ കുട്ടികൾ പകച്ചു നിന്നു പോയി. വീട്ടിലേക്ക് നടന്ന് പോകുമ്പോൾ അവളുടെ ചിന്ത ഇറ്റലിയിലുള്ള അച്ഛനെയും അമ്മയെയും കുറിച്ചായിരുന്നു. അന്ന് രാത്രി അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. രാവിലെ പത്രം എടുത്ത് നോക്കിയവൾ ഇറ്റലിയിലെ മരണസംഖ്യ കണ്ട് തളർന്നിരുന്നു.എന്നും വിളിക്കാറുള്ള അച്ഛനും അമ്മയും എന്തേ ഇന്നലെ വിളിച്ചില്ല. അവൾ അവളുടെ സങ്കടം ആരോടും പറഞ്ഞില്ല. കുറച്ച് നേരം അങ്ങനെ ചിന്തിച്ചിരുന്നു.എന്നിട്ട് അവൾ മുത്തശ്ശിയുടെ മടിയിൽ കിടന്ന് ചോദിച്ചു. "എന്തിനാ, എന്റെ അമ്മയെ മാത്രം നഴ്സിങ്ങിന് വിട്ടത്? വല്യമ്മമാരൊക്കെ ടീച്ചർമാരല്ലേ മുത്തശ്ശി ഒന്നും മിണ്ടാതെ അവളെ തലോടികൊണ്ടിരുന്നു.നിന്റെ അമ്മയ്ക്ക് ചെറുപ്പത്തിലേ നേഴ്സാവാനായിരുന്നു ഇഷ്ടം. പിന്നെ രോഗികളെ നോക്കുന്നത് വല്യ കാര്യമല്ലേ മോളേ " മുത്തശ്ശനാണ് അവളുടെ ചോദ്യത്തിന് മറുപടി പറഞ്ഞത്.അതിന് ശേഷം ഒരു ചോദ്യവും അവരെ വിഷമിപ്പിക്കേണ്ടെന്ന് കരുതി അവൾ ചോദിച്ചിട്ടില്ല എല്ലാം ഉള്ളിലൊതുക്കി. മനമുരുകി പ്രാർത്ഥിച്ചു. എന്നിട്ടവൾ മുത്തശ്ശന്റെ ഫോണിൽ നിന്നും അമ്മയെ വീഡിയോ കോൾ ചെയ്യ്തു. അവൾക്ക് ഒന്നും തന്നെ പറയാൻ കഴിഞ്ഞില്ല. ശ്വാസം മുട്ടുന്നത് പോലെ തോന്നി അവരുടെ മുഖം പോലും ഒന്ന് കാണാൻ കഴിയുന്നില്ലല്ലോ?ഇവിടെ ധാരാളം കോവിഡ് രോഗികളുണ്ട്.ഞങ്ങക്ക് രോഗികളെ നോക്കേണ്ടേ.. മോള് നന്നായി ഭക്ഷണം കഴിക്കണം" എന്ന് മുഴുവൻ പറയുന്നതിന് മുമ്പ് ഫോൺ കോൾകട്ടായി. അവൾക്ക് അമ്മയുടെ കോൾ ഒരാശ്വാസം നൽകി. ഭയമെല്ല വേണ്ടത് ജാഗ്രതയാണ് അവൾ മനസ്സിൽ മന്ത്രിച്ചു. അവൾക്ക് അച്ഛനേയും അമ്മയേയും ഓർത്ത് അഭിമാനം തോന്നി.നേഹ ഉമ്മറപടിയിൽ ഇപ്പോഴും കാത്തിരിക്കുകയാണ്
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ |