എ.എം.യു.പി.സ്കൂൾ പാറക്കൽ/അക്ഷരവൃക്ഷം/ മഹാമാരിയെ നേരിടാം

04:56, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amupsparakkal (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരിയെ നേരിടാം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരിയെ നേരിടാം

കൂട്ടുകാരേ.. ഞാൻ ഇവിടെ എഴുതുന്നത് കൊറോണയെ കുറിച്ചാണ്., കൊറോണ പ്രതിരോധത്തെ കുറിച്ചാണ്. നമ്മുടെ നാട് ഇന്ന് ഈരോഗത്താൽ ബുദ്ധിമുട്ടുകയാണ്. ഈ രോഗം മാററാൻ നമ്മൾ എല്ലാവരും ഒരുപോലെ പ്രവർത്തിക്കണം. നമ്മൾ പുറത്തേക്ക് ഒന്നും ഇറങ്ങരുത്. അത്യാവശ്യത്തിനു മാത്രം ഇറങ്ങുക. എപ്പോൾ പുറത്ത് പോയാലും മാസ്ക് ധരിക്കണം. ആരെയും തൊടരുത്, അകലം പാലിക്കണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കണം. മററു നാടുകളിൽ നിന്ന് വന്നവരെ പോയി കാണരുത്. സോപ്പ് ഉപയോഗിച്ച് കൈ കഴുകണം. നമ്മുടെ നാട് ഇന്ന് ലോക്ക് ഡൗണിലാണ്. അതുകൊണ്ട് എല്ലാവരും വീട്ടിൽ തന്നെ ഇരിക്കുന്നു. മനുഷ്യന്മാർ ഒതുങ്ങി ഇരിക്കുന്നത് കാരണം പരിസ്ഥിതിയെ രക്ഷിക്കാനും രോഗം പടരുന്നത് തടയാനും നമുക്ക് സാധിച്ചു. പരിസ്ഥിതി മലിനീകരണവും കുറഞ്ഞു. ഭൂമിയും ആകാശവും വൃത്തിയായി. ഇനിയും സന്തോഷകരമായ ഒരു ജീവിതം ഉണ്ടാവാൻ നമുക്ക് പ്രാർത്ഥിക്കാം.

സബാഹ് കെ എം
3A എ എം യു പി എസ് പാറക്കൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം