സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. പെരിങ്ങുളം/അക്ഷരവൃക്ഷം/ഭയം അല്ല ജാഗ്രതായാണ് വേണ്ടത്
ഭയം അല്ല ജാഗ്രതായാണ് വേണ്ടത്
ഞാൻ ഇന്ന് ഇവിടെ എഴുതുന്ന കഥ കൊറോണാ എന്ന മഹാമാരിയെക്കുറിച്ചാണ്. കൊച്ചു ഭീകരനാണെങ്കിലും ഒരുപാട് പേരുടെ ജീവിതം എടുത്തവനാണ്. ഒരു മകന് പറ്റിയ പിഴവിന് ദൈവത്തിന്റെ ശിക്ഷ ഇങ്ങനെ. ഒരിടത്ത് ഒരു അമ്മയുണ്ട്. ആ അമ്മയ്ക്ക് ഒരു മകനുണ്ട്. ഒരിക്കൽ, അമ്മ മോനേ എങ്ങോട്ടാ ? ഞാൻ പുറത്ത് പോവുകയാണ് അമ്മേ. ഇപ്പോൾ തന്നെ വരാം. അമ്മ പറഞ്ഞു മോനേ നീ പുറത്തുപോകണ്ടാ ഇപ്പോൾ വാർത്തയിൽ കാണുന്നില്ലേ ഒരു മഹാമാരി കൊറോണാ വൈറസിനെക്കുറിച്ച് .നീ പോകണ്ടാ അത് പിടിച്ചാലോ. മകൻ പറഞ്ഞു അമ്മേ ഇവിടെ കൊറോണാ വൈറസ് ഇല്ല. ഞാൻ പോവുകയാണ്. മോനേ മോനേ നീ ഞാൻ പറയുന്നത് അനുസരിക്ക്. അമ്മ എത്ര പറഞ്ഞിട്ടും മകൻ കേൾക്കാതെ പോയി. അമ്മ പറഞ്ഞു നീ ഇത് വന്നാല്ലേ പഠിക്കൂ. മകൻ തിരിച്ചുവന്നത് കണ്ട അമ്മ പറഞ്ഞു നീ ആദ്യം പോയി കുളിക്ക് ദേഹത്ത് അണുക്കൾ ഉണ്ടെങ്കിൽ പോകട്ടേ. മകൻ പറഞ്ഞു, എനിക്ക് തീരെ വയ്യാ ഞാൻ ഒന്ന് കിടക്കട്ടെ. അമ്മ പറഞ്ഞു, ദൈവമേ ഞാൻ പറഞ്ഞത് നേരായോ,എന്റെ കുഞ്ഞിന് ഒന്നും വരുത്തല്ലേ,എന്റെ പൊന്നു ഭഗവാനേ നീയാണ് ഞങ്ങളുടെ ആശ്രയം. മകൻ കിടന്നു. അമ്മ ഏതായാലും ഡോക്ടറേ വിളിച്ചു. ഡോക്ടർ വന്നു. ഡോക്ടറേ എന്റെ മകനേ ഒന്നു നോക്കൂ എന്ന് അമ്മ പറഞ്ഞു. ഡോക്ടർ നോക്കി .ഞെട്ടിക്കൊണ്ട് അമ്മയോടു പറഞ്ഞു. ഉടനെ തന്നെ ഇയാളെ കിടത്തണം. അമ്മ ചോദിച്ചു, എന്താ ഡോക്ടർ. ഡോക്ടർ പറഞ്ഞു, നിങ്ങളുടെ മകന് കൊവിഡ് അഥവാ കൊറോണായാണ്. ഉടനെ മകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽവച്ച് കൊറോണാ കൂടി മകൻ മരിച്ചു. മകൻ മരിച്ചതറിയാതെ അമ്മ കടുത്ത പ്രാർത്ഥനയിലായിരുന്നു. അവസാനം ഡോക്ടർ അമ്മയോട് പറഞ്ഞു നിങ്ങളുടെ മകൻ മരിച്ചു. അമ്മ പറഞ്ഞു ,എനിക്ക് വിഷമം ഇല്ല ഡോക്ടർ, ഞാൻ അവനോട് പറഞ്ഞതാണ് പുറത്ത് പോകരുതെന്ന്. അതുകേൾകാതെ അവൻ പോയതാ. അമ്മ കരയാൻ തുടങ്ങി.ഡോക്ടർ പറഞ്ഞു. ഇനിയെങ്കിലും മറ്റുള്ളവരുമായി സമ്പർക്കം പുലർത്താതെ വീട്ടിലിരിക്കുക......അനുസരണം ബലിയേക്കാൾ ശ്രേഷ്ഠമാണ്......
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ |