എൻ എസ് എസ് യു പി സ്കൂൾ, ചുനക്കര/അക്ഷരവൃക്ഷം/ഏകയാം ജീവിത നൗക(കവിത)

ഏകയാം ജീവിത നൗക

നിലക്കാതെ പെയ്യുകയായിരുന്നാമഴ-
ഇന്നെന്റെ വീടിന്റെ ഉമ്മറത്തായ്‌
മാനവരറിയാതെ ഉള്ളിൽ കടന്നൊരാ ക്രൂരത
ഒന്നിനെ കൊന്നൊടുക്കാൻ.....
എത്തി അവൻ കൊറോണതൻ രൂപത്തിൽ
നമ്മുടെ ഗർവ്വിനെ കൊന്നൊടുക്കാൻ....
ചുറ്റുവേ നോക്കാതെ ആരെയും കാണാതെ
നീങ്ങിയൊരെൻ കൊച്ചു നൗക......
ദിശയറിയാതെ ചലിച്ചൊരെൻ നൗകയിന്നാരോ
തടഞ്ഞപോൽ നിൽക്കെ....
ഇന്നു ഞാൻ വാതിലിൻ ഏകാന്തതയിലേ-
ക്കാഴ്ന്നിറങ്ങുന്നതുപോലെ.....
ആളുകളില്ലാത്തൊരീ വഴിയോരവും......
ആരവമില്ലാത്തൊരാഘോഷങ്ങളും....
ആനന്ദമില്ലാത്തൊരീദിനരാത്രവും......
കണ്ണുനീർ ബാക്കിയാകുന്ന ദാരിദ്ര്യവും......
എരിഞ്ഞു തീരുന്നൊരാ ഹൃത്തിന്റെ നൊമ്പരോം
നിലക്കാതൊഴുകുന്ന അശ്രുകണം മെല്ലെ
ചൊല്ലി ചലിക്കുന്ന ജീവിത ഭാരവും.....
അപ്പോഴും പെയ്യുകയായിരുന്നാമഴ
എന്റെ വീടിന്റെ ഉമ്മറത്തായ്‌.......
എന്റെ ജീവിതമാകുന്ന നൗകയിലായ്‌......

 
തീർത്ഥ സുനിൽ
6 എ എൻ എസ് എസ് യു പി സ്കൂൾ, ചുനക്കര
മാവേലിക്കര ഉപജില്ല
ആലപ്പ‍ുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത