കോഴിമുട്ടയെ റബ്ബർപന്താക്കാമോ

Schoolwiki സംരംഭത്തിൽ നിന്ന്
00:17, 15 മാർച്ച് 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sabarish (സംവാദം | സംഭാവനകൾ)
വിനാഗിരിയിലെ മുട്ട

നിങ്ങള്‍ പഠിച്ച രസതന്ത്രമുപയോഗിച്ച് കോഴിമുട്ടയെ റബ്ബര്‍പന്താക്കാന്‍ സാധിക്കും

അവശ്യ വസ്തുക്കള്‍
  • പുഴുങ്ങിയ മുട്ട
  • മുട്ട ഇറക്കിവെക്കാവുന്ന ഗ്ളാസ്സ്
  • വിനാഗിരി(സുര്‍ക്ക)
റബ്ഭര്‍ മുട്ട
പ്രവര്‍ത്തനം
  • പുഴുങ്ങിയ മുട്ട ഗ്ളാസ്സില്‍ഇറക്കിവെയ്ക്കുക.
  • മുട്ട മൂടുന്ന അളവില്‍ വിനാഗിരിഒഴിക്കുക.
  • മുട്ടയെ നിരീക്ഷിക്കൂ.അതില്‍നിന്നും കുമിളകളുയരുന്നത് കാണാം. വിനാഗിരിയിലെ അസറ്റിക് ആസിഡ് മുട്ടത്തോടിലെ കാല്‍സ്യം കാര്‍ബണേറ്റുമായി പ്രവര്‍ത്തിച്ച് ഉണ്ടാകുന്ന കാര്‍ബണ്‍ഡയോക്സൈഡാണ് ഈ കുമിളകള്‍.
  • മൂന്നു ദിവസം ഗ്ളാസ്സ് അനക്കാതെ വെയ്ക്കുക.
  • മൂന്നു ദിവസത്തിനു ശേഷം മുട്ട പുറത്തെടുത്ത് പുറംതോട് സാവധാനം ശുദ്ധജലമുപയോഗിച്ച് കഴുകിക്കളയുക.
  • ഇനി മുട്ടയെ തറയിലെഞ്ഞുനോക്കൂ രസികന്‍ റബ്ബര്‍പന്തുപോലെ അതു പൊങ്ങിത്താഴുന്നതുകാണാം.