ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/നഷ്ടപെട്ട അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
20:10, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojjoseph (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നഷ്ടപെട്ട അവധിക്കാലം


ആഹ്ളാദത്തിൻ പ്രഭ ചൊരി‍ഞ്ഞെത്തീ
വീണ്ടുമൊരവധിക്കാലം
മാമ്പഴക്കാലത്തെ വരവേറ്റു നീ
കളിയൂഞ്ഞാലാടി രസിച്ചു ഞങ്ങൾ
മാഞ്ഞുപോയെല്ലാം മറഞ്ഞുപോയി
പേടിപ്പെടുത്തും ദിനങ്ങളായി
കൂട്ടുകാരില്ലാ..കളികളില്ലാ...
എല്ലാം തകർത്തെറിഞ്ഞെത്തിയിന്ന്
'കൊറോണ' എന്നൊരു തീനാളം
വിഷുക്കാലമെത്തി കണിക്കൊന്ന പൂത്തു
പൂക്കളെ നുള്ളിയെറിഞ്ഞു ഈ മഹാമാരി
'കൊറോണ' എന്നൊരു കൊടുങ്കാറ്റിൽ
അണഞ്ഞു പോയൊരു ദീപമീയവധിക്കാലം


 

അനാമിക അജയ്
7 B ജി.യു.പി.എസ്. ചെങ്ങര
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത