എൽ എം എസ്സ് യു പി എസ്സ് പരശുവയ്ക്കൽ/അക്ഷരവൃക്ഷം/ കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
19:59, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വൈറസ്

ഹായ് ഞാൻ കൊറോണ വൈറസ് .വൈറസുകളുടെ രാജാവ് .ഞാൻ പിറവി കൊണ്ടത് ചൈനയിലെ വുഹാൻ എന്ന് പറയുന്ന സ്ഥലത്താണ്. ഈ സ്ഥലത്ത് ഇറച്ചിവെട്ടുന്ന കടയിൽ നിന്നാണ് ഞാൻ വന്നത്. ഒരുപന്നിയുടെ ദേഹത്തായിരുന്നു ഞാൻ ഒളിഞ്ഞിരുന്നത്. ഒരു കടക്കാരൻ ആ പന്നിയെ വെട്ടിയപ്പോൾ അവൻ്റെ കൈവിരലുകളിൽ കയറിയിരുന്നു. ഇടയ്ക്ക് അവൻ ആ കൈ കൊണ്ട് മൂക്കൊന്ന് ചൊറിഞ്ഞു;ഞാൻ മൂക്കു വഴി ശ്വാസ ക്വാശത്തിലെത്തി. പിന്നെ അവൻ വീട്ടിൽ പോയി .ഞാൻ അവൻ്റെ ശ്വാസകോശത്തിൽ നിന്നും പെരുകി മുട്ട ഇട്ടു. ആ കടക്കാരൻ ഓടിച്ചെന്ന് അവൻ്റെ മക്കളെ ചുംബിച്ചു. എൻ്റെ കുഞ്ഞുങ്ങൾ ആ ചുംബനത്തിലൂടെ കുട്ടികളിലേയ്ക്ക് കയറി.അങ്ങനെ ഞാൻ ഓരോരുത്തരിലായും കയറി കൊണ്ടിരുന്നു.പിന്നെ ഞാൻ ആ രാജ്യത്തിലുള്ളവരെ കൊന്നൊടുക്കാൻ തുടങ്ങി. അങ്ങനെ ചൈനയിലുള്ളവർ പല രാജ്യത്തിലും പോകുമ്പോൾ ഞാൻ അവിടെ ഉള്ള വരിലും കയറാൻ തുടങ്ങി. അങ്ങനെ ഞാൻ പടർന്ന് പടർന്ന് മഹാവ്യാധിയായി മനുഷ്യര ഭീതിയിലാഴ്ത്തി. എന്നെ തുരത്തണമെങ്കിൽ പ ആൾക്കൂട്ടത്തിൽ നിന്നും പല സ്ഥലങ്ങളിൽ നിന്നും അകലം പാലിക്കുക. ആ വ ശ്യത്തിന് പുറത്തിറങ്ങിയാൽ മാസ്ക് ധരിച്ചും, സാനിസൈൽ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കിയതിന് ശേഷമേ പുറത്തിറങ്ങാവു. പുറത്ത് നിന്നും വീട്ടിൽ വന്നാൽ നമ്മുടെ തുണികൾ ഡെറ്റോൾ ഇട്ടോ അല്ലെങ്കിൽ ചൂട് വെള്ളത്തിലിട്ടോ കഴുകണം.നമ്മുടെ കൈകൾ ഹാൻഡ് വാഷ് ഉപയോഗിച്ചോ അല്ലെങ്കിൽ സോപ്പ് ഉപയോഗിച്ചോ കഴുകണം. പിന്നെ നിങ്ങൾക്ക് പ്രതിരോധ ശക്തി ഉണ്ടെങ്കിലെ എന്നെ പിടിച്ച് നിർത്താൻ ആവുകയുള്ളൂ. അതിന് വേണ്ടി നിങ്ങൾ പോഷക ഗുണമുള്ള ആഹാരം കഴിച്ച് നിങ്ങളുടെ ശരീരം ബലപ്പെടുത്തണം. ഇത്രയും കാര്യങ്ങൾ ചെയ്താൽ മാത്രമേ എന്നെ തുരത്താൻ പറ്റൂ. അല്ലെങ്കിൽ ഞാൻ എല്ലാ രാജ്യങ്ങളിലും പോയി മനുഷ്യരെ മരണത്തിലാഴ്ത്തും.

അമൽ.എം
V .A എൽ.എം.എസ് .യു .പി എസ് .പരശുവയ്ക്കൽ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ