ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ തീക്കനൽ പൂക്കും കാടുകൾ
തീക്കനൽ പൂക്കും കാടുകൾ
മനുഷ്യൻ അവൻ്റെ വളർച്ചയുടെ ആ നല്ല നാളുകളിൽ ഓർത്തെടുക്കുന്ന ഒരേടാണ് തീയുടെ കണ്ടുപിടുത്തം.ഇന്നത്തെ തലമുറയിലെ നമ്മൾ അത് ചരിത്രം എന്നു പറഞ്ഞ് ആഘോഷിക്കാറുണ്ട്. അതിനാൽ നമ്മൾ അത് അങ്ങനെ തന്നെ ഓർമ്മയിൽ വയ്ക്കാം. ഇപ്പോൾ പറഞ്ഞു വരുന്നതും ’തീ’ തന്നെ. പക്ഷേ മുകളിൽ പറഞ്ഞതു പോലെ അത്ര സുഖകരമല്ല എന്നു മാത്രം.എന്താണെന്നല്ലേ..? കുറെ നാളുകളായി നമ്മൾ പത്ര മാധ്യമങ്ങളിൽ കാണുന്ന വാർത്തയാണ് ' കാട്ടുതീ ‘. അത് എങ്ങനെ ഉണ്ടാകുന്നു എന്നതിനേക്കാൾ അത് വരുത്തി വയ്ക്കുന്ന നാശമാണ് ഭയാനകം.വേനൽ ചൂട് കനക്കുമ്പോൾ കാട്ടുതീ വന്നെത്തുന്നു. സസ്യങ്ങൾ കരിഞ്ഞുണങ്ങുന്നു ,പക്ഷിമൃഗാദികൾ വെന്തു നശിക്കുന്നു, ജൈവവൈവിധ്യം ഇല്ലാതാക്കുന്നു. തീചൂടേറ്റ് കത്തിയമരുന്ന ജീവജാലങ്ങളെക്കുറിച്ച് മനുഷ്യൻ ചിന്തിക്കേണ്ടിയിരിക്കുന്നു. നമുക്ക് കുളിരേ കേണ്ട പച്ചപ്പ് കത്തിയമരുന്നു. അതിലുമേറെ ഭൂമി മുഴുവൻ ചുട്ടുപൊള്ളുന്നു. അന്തരീക്ഷ വായു ചൂടു വായു ചൂടുപിടിക്കുന്നു. കാർബൺ ഡൈ ഓക്സൈഡ്വാതകം അമിതമാകുന്നു. പരിണിത ഫലമോ ആഗോള താപനം. നമ്മൾ അറിയാതെ നമ്മൾ ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണ് ചെയ്യുന്നത്.കൂടാതെ വനവിഭവങ്ങളുടെ തോത് ഗണ്യമായി കുറയുകയും ചെയ്യുന്നു. പൂത്തുലഞ്ഞ് നിൽക്കുന്ന കാട്ടുമരങ്ങളുടെ സ്ഥാനത്ത് തീക്കനൽ പൂക്കൾ ഉണ്ടാകുന്നത് നമ്മൾ ഗൗരവത്തോടെ കാണേണ്ട സമയം കഴിഞ്ഞു.ഇതിനെതിരെ നമുക്കൊരുമിച്ച് പോരാടാം...
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം