ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി നശീകരണം - ഒരു കുറിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
16:02, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി നശീകരണം - ഒരു കുറിപ്പ്

പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ്. ഇന്ന് ലോകത്തെമ്പാടുമുള്ള മാധ്യമങ്ങളിലും പരിസ്ഥിതിയെ പരാമർശിക്കാത്ത ഒരു വാർത്ത പോലും ഉണ്ടാകാത്ത ദിവസങ്ങൾ ഇല്ല. എന്നാൽ ഇന്ന് പരിസ്ഥിതി അതിന്റെ വിശാലമായ കാഴ്ചപ്പാടിൽ നിന്നും മാറി. വളരെ ചെറിയ തലത്തിൽ ഒതുങ്ങിക്കൂടുന്ന ഒരു വിഷയമായി മാത്രമാണ് ലോകം ഇന്ന് അതിനെ കാണുന്നത്. പരിസ്ഥിതി നശീകരണം എന്നാൽ പാടം ചതുപ്പുനിലം മുതലായവ നികത്തൽ, ജലസ്രോതസ്സുകളിൽ അണക്കെട്ടുകൾ നിർമ്മിക്കൽ, കാടുകൾ, മരങ്ങൾ മുതലായ വെട്ടി നശിപ്പിക്കുക, കുന്നുകൾ ഇടിച്ചു നിരപ്പാക്കുക, കുഴൽ കിണറുകളുടെ അമിതമായ ഉപയോഗം ,വ്യവസായശാലകളിൽ നിന്ന് വമിക്കുന്ന വിഷലിപ്തമായ പുക മൂലമുള്ള അന്തരീക്ഷ മലിനീകരണം, അവിടെനിന്ന് ജലാശയങ്ങളിലേക്ക് ഒഴുക്കിവിടുന്ന വിഷകരമായ മലിനജലം, ലോകത്തെമ്പാടും ഇന്ന് നശീകരണ യന്ത്രം ആയി പ്രവർത്തിക്കുന്ന ഇലക്ട്രോണിക് വസ്തുക്കളിൽ നിന്നുള്ള ഈ വേസ്റ്റുകൾ, വാഹനങ്ങളിൽ നിന്നുള്ള പുക, പ്ലാസ്റ്റിക് വേസ്റ്റുകൾ, കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന രാസകീടനാശിനികൾ ഇവയൊക്കെയാണ് നമ്മളും മാധ്യമങ്ങളും പരിസ്ഥിതി സംരക്ഷകരും നിരന്തരം ചർച്ച ചെയ്യുന്ന പരിസ്ഥിതി ദോഷം എന്ന വിഷയം

ഗായത്രി.എം.എസ്
4 B ഗവ ഠൗൺ യു.പി.എസ്,കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം