ഡി.ബി.എച്ച്.എസ്. വാമനപുരം/അക്ഷരവൃക്ഷം/ലോക്ഡൗണിൽ കണ്ട ഒരു രസക്കാഴ്ച.

Schoolwiki സംരംഭത്തിൽ നിന്ന്
15:22, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42056dbhsvpm (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലോക്ഡൗണിൽ കണ്ട ഒരു രസക്കാഴ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോക്ഡൗണിൽ കണ്ട ഒരു രസക്കാഴ്ച.

ലോക്ഡൗണായിട്ട് എല്ലാവരും വീട്ടിൽത്തന്നെയിരിക്കുകയാണ്. കൊറോണാ വ്യാപനം തടയുന്നതിന് പോലീസും, ആരോഗ്യപ്രവർത്തകരും,അവരുടെ ജാഗ്രതയോടെയുള്ള പ്രവർത്തനവും. ആരും പുറത്ത് അനാവശ്യമായി യിറങ്ങാതെയും , അഞ്ചുപേരിൽ കൂടുതൽ കൂട്ടം കൂടാതെയും അവർ ശ്രദ്ധിക്കുന്നുണ്ട്. പലപ്പോഴും ഡ്രോണിന്റെ സഹായവും തേടുന്നു. മാദ്ധ്യമങ്ങളാകട്ടെ ഇടതടവില്ലാതെ സുരക്ഷാ മുന്നറിയിപ്പ് നൽകുന്നു. ഇതിനിടയിൽ ചിലർ തികച്ചും നിരുത്തരവാദപരമായി പെരുമാറുന്നത് കാണുമ്പോൾ വിഷമവും, ദേഷ്യവും തോന്നാറുമുണ്ട്. അങ്ങനെയുള്ള ചില ചേട്ടന്മാർ ഞങ്ങളുടെ ഗ്രാമത്തിലുമുണ്ട്. ഇനി സംഭവത്തിലേക്ക്.

മുൻ പറഞ്ഞ ചേട്ടന്മാരുടെ കളിയിടമാണ്, കൊയ്തു കഴിഞ്ഞു,തരിശായിക്കിടക്കുന്ന, എന്റെ വിടിനരുകിലുള്ള വിശാലമായ വയലുകൾ. മുന്നറിയിപ്പു,കളവഗണിച്ച് പതിവ് ക്രിക്കറ്റ് തകൃതിയായി നടക്കുന്നു.അപ്രതീക്ഷിതമായി ആകാശത്ത് അതാ ഒരു ഡ്രോൺ. ദൈവമേ! എന്റേത് കരിനാക്കാവുമോ !? പിന്നീടുള്ള കാഴ്ച....

പോലീസിനെ ഭയന്ന് ദിക്കറിയാതെയുള്ള പാച്ചിൽ. കണ്ടത്തിന്റെ കുണ്ടിലും കുഴിയിലും വീണുരുണ്ടുള്ള ഓട്ടം. ചിലർ കുളത്തിൽ, ഒരാൾ കിണറ്റിൽ, അതും എന്റെ കൺമുന്നിൽ. മറ്റു ചിലർ ഏലായുടെ അകലങ്ങളിലേയ്ക്ക്. നിയമലംഘകരുടെ ഈ അവസ്ഥ, ഞാൻ പൊട്ടിച്ചിരിച്ചു പോയി. ജനനന്മയ്ക്കായി മുൻ നിരയിൽ പ്രവർത്തിക്കേണ്ട യുവാക്കൾക്ക് തിരിച്ചറിവ് ഇനിയെങ്കിലുമുണ്ടാകട്ടെ.

ആരോമൽ
6A ഡി.ബി.എച്ച്.എസ് വാമനപുരം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം