ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/എന്റെ ലോകം
എന്റെ ലോകം
" ഉപ്പ ഞാനുണരുമ്പഴേക്ക് പോകും,ഉപ്പ ഞാനുറങ്ങിയിട്ടെ വരൂ..ഉപ്പാക്ക് എന്നെക്കാളിഷ്ടം ഫോണിനെയാണു,തിരക്കാണു..ഉപ്പാക്കെന്നും തിരക്കാണു!!" എന്റെ നീണ്ടു നീണ്ടു പോകുന്ന പരാതികളാണു.. ഇപ്പൊ ഉപ്പ മുറ്റത്തു കൂടെയിറങ്ങാറില്ല..കൊറോണയാണത്രെ..! ലോക്ഡൗണാണത്രെ!! പേടിക്കണമത്രെ.. പക്ഷെ എനിക്ക് ഉള്ളിൽ ചിരിയാണു.സന്തോഷമാണു.. വീട്ടിലിപ്പൊ എല്ലാരുമുണ്ട്..ആർക്കും ഇപ്പോൾ തിരക്കില്ല..നേരം വെളുത്താൽ എങ്ങോട്ടും ഓടാനില്ല..എന്നോട് മിണ്ടാനും കളിക്കാനും കേൾക്കാനും ചുറ്റും ആൾക്കാർ..! ഫോൺ നോക്കി മടുത്തത്രെ..പത്രം വീണ്ടും വീണ്ടും വായിച്ചു കഴിഞ്ഞത്രെ! ഊഞ്ഞാലു കെട്ടാനും മണ്ണപ്പം ചുടാനും കിളികൾക്ക് തണ്ണീർക്കുടമൊരുക്കാനും ചെടി നനക്കാനും കുട്ടിയും കോലും കളിക്കാനും കാർട്ടൂൺ കാണാനും എല്ലാർക്കും നേരണ്ട്.. ഉപ്പാക്ക് എന്നോടെന്ത് സ്നേഹമാണു..ഉപ്പാക്ക് കഥ പറയാനറിയാം..തമാശ പറയാനറിയാം..എന്നെ കെട്ടിപ്പിടിച്ച് കിടക്കാനറിയാം.. എന്നും ലോക്ഡൗണാണെങ്കിൽ...!!
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പൂറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പൂറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പൂറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പൂറം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ