കേരവൃക്ഷങ്ങൾ പീലി വിടർത്തി നിൽക്കും നാട്
മലയാള ഭാഷ തൻ
പുണ്യ നാട്
ജാതി മത വർഗ
ഭേദമില്ലാതെ
നന്മ വിളയും നാട്
മഹാമാരികളെ
നേരിടും നാട്
ഒത്തൊരുമയാണെന്തിനും
ഔഷധമെന്നു
തെളിയിയ്ക്കും
നാം കേരളീയർ
ഒറ്റ ക്കെട്ടാണ്
നമ്മുടെ ധൈര്യം
നാടിനെ കാത്തു
രക്ഷിക്കും
ധീരൻമാരുടെ
നാടാണ്
ഒത്തൊരുമയോടെ
വാഴട്ടെ എന്നും
നമ്മുടെ നാട്
പാർവ്വതി പ്രസാദ്
6 A ഗവ.യു.പി.എസ്._കടപ്ര തിരുവല്ല ഉപജില്ല പത്തനംതിട്ട അക്ഷരവൃക്ഷം പദ്ധതി, 2020 കവിത