ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ ജലവും ജീവനും
ജലവും ജീവനും
ഭൂമി നമുക്കുതരുന്ന ഒരു വരദാനമാണ് ജലം .അത് പാഴാക്കാൻ പാടില്ല ജലമില്ലെങ്കിൽ ജന്തുക്കളും സസ്യങ്ങളുമൊന്നും ഇല്ല .അതോടൊപ്പം തന്നെ മനുഷ്യർക്ക് ജീവിക്കാൻ പോലും കഴിയില്ല .ഭൂമിയിലെ അത്ഭുത പ്രതിഭാസമാണ് ജീവൻ .ജലമുണ്ടെങ്കിൽ മാത്രമേ ജീവന് നിലനിൽക്കാൻ കഴിയൂ .ജലമുണ്ടെങ്കിൽ മാത്രമേ ചെടികൾ വളരുകയുള്ളു .സസ്യങ്ങളുടെ പുഞ്ചിരിതൂകുന്ന മനോഹാരിതമായ പൂക്കൾ കാണാൻ കഴിയൂ .അതുപോലെ തന്നെ ജലമില്ലെങ്കിൽ പ്രകൃതിക്കും ജീവനില്ല .ജീവന്റെ ഓരോ തുടിപ്പും ജലമാണ് .അതിനാലാണി നാം പറയുന്നത് ഓരോ തുള്ളി ജലവും പാഴാക്കാൻ പാടില്ല എന്ന് ..വരൾച്ച വരുമ്പോൾ നമ്മുടെ ഭൂമിയിൽ ജീവികൾ മരിക്കുന്നു .നമ്മൾ ഓരോരുത്തരും ഓർക്കുക ,ഒരുതുള്ളി ജലവും വിലപ്പെട്ടതാണ് .നമ്മൾ ഇപ്പോൾ പാഴാക്കുന്ന ജലം നമ്മുടെ ജീവന്റെ വിലയാണ് .ഒരുതുള്ളി ജലത്തിനായ് കേഴുന്നവരെ നമ്മൾ ഓർക്കുന്നില്ല .സംരക്ഷിക്കാം ഇനിയെങ്കിലും നല്ല നാളെക്കായി നമ്മുടെ തലമുറകൾക്കുവേണ്ടി
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ