ജി.എൽ.പി.എസ്.വട്ടേനാട്/അക്ഷരവൃക്ഷം/വാടിക

Schoolwiki സംരംഭത്തിൽ നിന്ന്
11:14, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വാടിക

മ‍ുറ്റത്തിറങ്ങിനടക്കവേ ഞാൻ കണ്ട‍ു
മ‍ുല്ലതൻ വള്ളിയിൽ വെൺമ‍ുത്ത‍ുകൾ.
ഓടിക്കളിച്ച‍ുനടക്കവേ ഞാനെത്തി
മ‍ുറ്റത്തെ ചെമ്പരത്തിച്ച‍ുവട്ടിൽ
സന്തോഷത്തോടെ പറക്ക‍ും ക‍ുര‍ുവികൾ
പാടിരസിക്ക‍ുന്ന‍ു ഉദ്യാനത്തിൽ.
തേൻമണം ത‍ൂക‍ുന്ന ചിത്രശലഭങ്ങൾ
എത്തിനോക്കീട‍ുന്ന‍ു മ‍ുക്ക‍ുറ്റിമേൽ.
റോസ‍ും ജമന്തിയ‍ും കൊച്ച‍ുചെടികള‍ും
ച‍ുവട‍ുകൾ വെക്ക‍ുന്ന‍ു കാറ്റിനൊപ്പം.
എന്നെത്തലോടിപ്പോക‍ുന്നൊര‍ു കാറ്റിന‍ും
പൊൻമണം തേൻമണം മധ‍ുരഗന്ധം.

ഹിരൺമയി കെ പി
3 C ജി.എൽ.പി.എസ്.വട്ടേനാട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത