ശങ്കരവിലാസം യു പി എസ്/അക്ഷരവൃക്ഷം/ ഒരുമിക്കാം മറികടക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
21:58, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajithkomath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  ഒരുമിക്കാം  മറികടക്കാം 

ലോകത്താകെ ഭീതി പടർത്തിയ കൊറോണ വൈറസ് എന്ന മഹാരോഗം ഈ അവധിക്കാലത്തെ ആശങ്കയിലാഴ്ത്തി. എന്നെ സംബന്ധിച്ച് വീട്ടുകാരോടൊത്ത് സമയം ചിലവഴിക്കാൻ കിട്ടിയ അവസരമായാണ് ഞാൻ കരുതുന്നത്. കൊറോണ ഭീതിയിൽ രാജ്യത്ത് ലോക്ക്ഡൌൺ പ്രഖ്യാപിച്ചതോടെ കടകൾ അടച്ചുതുടങ്ങി. പണംകൊണ്ട് ധൂർത്തടിച്ചു നടക്കുന്ന ജനങ്ങൾ ഒതുങ്ങിക്കൂടിയ ജീവിതം നയിക്കാൻ തുടങ്ങി. ഭക്ഷ്യക്ഷാമം അനുഭവപ്പെട്ടതോടെ വീട്ടിൽതന്നെ കുറച്ചുകൂടി പച്ചക്കറികൾ നട്ടുവളർത്തി തുടങ്ങി. എല്ലാ അവധിക്കാലത്തിൽനിന്നും വ്യത്യസ്തമായ ഒന്നാണ് ഈ വര്ഷത്തേത്. പ്രകൃതിയോട് ഇണങ്ങി ചേരാൻ ഈ അവധിക്കാലം അവസമൊരുക്കി. വീട്ടിലുള്ള വസ്തുക്കൾ ഉപയോഗിച്ച് പലവിധ ക്രാഫ്റ്റുകൾ നിർമിച്ചു. പിന്നെ ഞാൻ വായനയിലേക്ക് നീങ്ങി. അച്ഛനോടൊപ്പം ചിത്രരചനയിലാണ് ഞാൻ ധാരാളം സമയം ചിലവഴി ച്ചത്. വിഷു എന്ന ദിനം കടന്നു പോകുകയല്ലാതെ ആഘോഷങ്ങളൊന്നും ഉണ്ടായില്ല.സമയമില്ലാത്ത ലോകത്ത്, സമയം കണ്ടെത്തുന്ന മനുഷ്യർ ഇന്ന് അത് ചിലവഴിക്കാൻ കഷ്ടപ്പെടുന്നു.ഈ അവധിക്കാലത്തെ ഭയപ്പെടാതെ നമുക്കൊരുമിച്ചു മറികടക്കാം.

ആതിര
6 B ശങ്കരവിലാസം യു.പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം