സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം/അക്ഷരവൃക്ഷം/ കൊറോണ കാലത്തിന്റെ അവലോകനം
കൊറോണ കാലത്തിന്റെ അവലോകനം
“ഡാർവിന്റ അർഹതയുള്ളവരുടെ അതിജീവനം” എന്ന സിദ്ധാന്തം ഏറെ പ്രസക്തമായുള്ളൊരു കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഇവിടെ അര്ഴഹത ആരോഗ്യം തന്നെയാണ്. ആരോഗ്യവും രോഗപ്രതിരോധശേഷിയും ശുചിത്വവുമുള്ളവരക്കെ ഇന്ന് നിലനിൽപ്പുള്ളു. അങ്ങനെ വരുമ്പോള്ഴ ചില സംശയങ്ങള്ഴ ഉരുത്തിരിയാം. എന്താണ് ആരോഗ്യം? ഞാന്ഴ ആരോഗ്യവാനാണെന്ന് നാം എങ്ങനെ തിരിച്ചറിയും? നാം പൊതുവെ കരുതുന്നത് ആരോഗ്യമെന്നാല്ഴ രോഗമില്ലാത്ത അവസ്ഥ എന്നാണ്. എന്നാല്ഴ കേവലം രോഗമില്ലാത്ത അവസ്ഥ മാത്രമല്ല ആരോഗ്യം. ശാരീരികവും മാനസികവും സാമൂഹികവുമായ സുസ്ഥിതികൂടിയാണ് ആരോഗ്യം. ആരോഗ്യം, വ്യക്തി ശുചിത്വം, പരിസരശുചിത്വം തുടങ്ങി ബോധവൽക്കരണക്ലാസുകളില്ഴ മാത്രം നാം കേട്ടു പരിചയിച്ച വാക്കുകള്ഴ ഇന്ന് ലോകം മുഴുവൻ ഓരോ നിമിഷവും കേട്ടു കൊണ്ടിരിക്കുകയാണ്. ‘നിപ’ പോലെ ഇതും നിസാരമെന്നു കരുതിയിരുന്ന കേരളത്തിനു തെറ്റി. ചൈനയിലെ ഖുഹാൻ എന്ന ചെറിയ സ്ഥലത്തു തുടങ്ങി ഇന്ന് ലോകത്തെയാകെ മുള്ഴമുനയില്ഴ നിര്ഴത്താന്ഴ കൊറോണക്ക് കഴിഞ്ഞു. ഈ മഹാമാരിയെ തളക്കാന്ഴ എവിടെ നിന്നാണ് തുടങ്ങേണ്ടത് എന്ന് ചിന്തിച്ച് ലോകം പകച്ചപ്പോളും കേരളം പതറിയില്ല. ഡോക്ടര്ഴമാര്ഴ നെഴ്സുമാര്ഴ, ആരോഗ്യപ്രവർത്തകര്ഴ, പോലീസ്, ജില്ലാ മേധാവികള്ഴ, എല്ലവരും രാപകലില്ലാതെ അധ്വാനിച്ചു. രോഗികളുടെ എണ്ണം കൂടിയപ്പോഴും തളരാതെ അവരില്ഴനിന്നും മറ്റൊരാള്ഴക്ക് പകരാതിരിക്കാൻ കേരളം ശ്രമിച്ചു. ഇരുപത്തിയൊന്ന് ദിനങ്ങൾ ഇന്ത്യയാകെ അടച്ചിടണമെന്ന അവസ്ഥ വന്നപ്പോഴും തളരാതെ അതിനൊപ്പം നിന്നു. കൊറോണ എന്നു വിളിക്കുന്ന, ആയിരക്കണക്കിനാളുകളുടെ ശ്വാസം നിലപ്പിച്ച വൈറസിനു ഇങ്ങനെയൊക്കെയാകിലും പല തിരിച്ചറിവുകള്ഴ കൊണ്ടുവരാന്ഴ കഴിഞ്ഞു. പല സ്ഥലങ്ങളിലും കറങ്ങാൻ പോയി എടുത്ത ഫോട്ടോസ് “I am in heaven” എന്ന് ക്യാപ്ഷനും കൊടുത്ത് ഇൻസ്റ്റഗ്രാം,ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളില്ഴ പോസ്റ്റ് ചെയ്തിരുന്ന ഫ്രീക്കൻമാർക്കും ഫ്രീക്കത്തിമാര്ഴക്കും ഏറ്റവും വലിയ സ്വർഗ്ഗം അവരുടെ വീടാണെന്ന തിരിച്ചറിവ് നൽകി.ജോലിത്തിരക്കുകള്ഴ കാരണം പലര്ഴക്കും കുടുംബത്തോടൊപ്പം ചെലവഴിക്കാൻ സമയം കിട്ടിയിരുന്നില്ല.എന്നാല്ഴ ഇന്ന് അതും സാധ്യമാണ്.പല വീട്ടിലെയും കുടുംബനാഥൻമാർക്ക് ഒരു ലോങ് ലീവ് എടുത്ത പ്രതീതി ആണ്.വീടിനകവും പുറവും ശുചിയാക്കാനും വീടിന്ഴറെ ഭംഗി ഒന്നുകൂടി വര്ഴധിപ്പിക്കുന്നതിനുമായ് അവര്ഴ ഈ സമയം ഉപയോഗപ്പെടുത്തുന്നു.അങ്ങനെ കുടുംബ ബന്ധങ്ങള്ഴ കൂടുതൽ ശക്തിപ്പെട്ടു. ഒരു ദയയും കൂടാതെ ഭക്ഷണം പാഴാക്കിയിരുന്ന നമ്മള്ഴ ഇന്ന് ഒന്ന് ചിന്തിക്കാന്ഴ തുടങ്ങിയിരിക്കുന്നു.വീട്ടില്ഴ ഒരു ചെറിയ പച്ചക്കറിത്തോട്ടവും ആ ചിന്തയിൽനിന്നും ഉണ്ടായി.മദ്യം,സിഗരറ്റ് തുടങ്ങിയ ലഹരി പദാർത്ഥങ്ങള്ഴ ഇല്ലാതെയും മലയാളിയുടെ ദിനങ്ങള്ഴ കടന്നുപോവുമെന്ന് തെളിയിച്ചു.എന്നാല്ഴ ചിലര്ഴ അമിത മദ്യാസക്തിയാല്ഴ ആത്മഹത്യ ചെയ്ത സാഹചര്യവും ഉണ്ടായി.എന്നാല്ഴ അത് വെറും ആയിരത്തില്ഴ ഒന്ന് മാത്രമാണ്.പുറത്ത് എവിടെയെങ്കിലും പോയി തിരിച്ചുവന്നാല്ഴ നേരേ ബെഡ്റൂമിലേക്ക് എന്ന ശീലവും മലയാളികള്ഴ മാറ്റി,കൈ കഴുകല്ഴ ഒരു ശീലമാക്കി ദൈവങ്ങള്ഴ പോലും ക്വാറന്ഴറൈനിലായ ദിനങ്ങള്ഴ.വിഷുവില്ല, ഈസ്റ്ററില്ല.ആഘോഷങ്ങള്ഴ ഒന്നും തന്നെയില്ല. അമ്പലത്തില്ഴ പോയില്ലെങ്കിലും കുര്ഴബാന കൂടിയില്ലെങ്കിലും പള്ളിയില്ഴ ഒന്നിച്ച് കൂടി നിസ്കരിച്ചില്ലെങ്കിലും ദിനം കടന്നുപോകുമെന്നും തെളിയിച്ചു.വായു മലിനീകരണവും ജലമലിനീകരണവും കുറക്കാന്ഴ ഗവണ്ഴമെന്ഴറ് നട്ടെല്ലൊടിഞ്ഞ് പരിശ്രമിച്ചിട്ടും സാധിച്ചിരുന്നില്ല.എന്നാല്ഴ വില്ലനായാണ് എന്ഴട്രി എങ്കിലും അതും സാധ്യമാക്കി. പൊതുഗതാഗതം നിര്ഴത്തലാക്കി, ആവശ്യത്തിനുമാത്രം പുറത്തിറങ്ങുന്ന പൊതുജനങ്ങള്ഴ.1947ൽ ഇന്ത്യ സ്വതന്ത്രമായെങ്കില്ഴ വായുസ്വതന്ത്രമായതാകട്ടെ 2020ൽ. ആള്ഴക്കൂട്ടവും ആര്ഴഭാടങ്ങളുമില്ലാതെ കല്യാണങ്ങള്ഴ നടത്താമെന്ന് നാം കണ്ടു.തീരുമാനിച്ചുറപ്പിച്ച പല കല്യാണങ്ങളും മാറ്റിവെച്ചു.ഇഷ്ടപ്പെട്ട പാട്ടുകള്ഴ ഡയലര്ഴടോണായി സെറ്റ് ചെയ്തിരുന്നെങ്കിലും ഇപ്പോളതൊന്നും തന്നെ ഇല്ല.കൊറോണ മുന്ഴകരുതലുകള്ഴ മാത്രം............ വീടുകളിലും ആശുപത്രികളിലുമായി ആയിരക്കണക്കിനുപേരാണ് നിരീക്ഷണത്തില്ഴ കഴിയുന്നത്.അവരും അവരുടെ സമയം പാഴാക്കുന്നില്ല.നാല് ചുവരുകള്ഴക്കുള്ളില്ഴ സമൂഹത്തിനും തനിക്കുമായി തനിച്ചിരിക്കുകയാണെങ്കിലും തങ്ങളുടെ സൌഹൃദങ്ങള്ഴ ഊട്ടിയുറപ്പിക്കുകയാണവര്ഴ. നാം ആരോഗ്യവാനാണോ? എങ്കില്ഴ ഭയപ്പെടേണ്ട.കൊറോണയെ പ്രതിരോധിക്കാന്ഴ നമ്മുടെ ശരീരത്തിനാവും.ശുചിത്വം,സാമൂഹികഅകലം എന്നിവ പാലിച്ചാല്ഴ നമുക്ക് കൊറോണയെ തുരത്താം.കേരളം ഇതിനൊരുദാത്ത മാതൃകയാണ്.2020 ഏപ്രില്ഴ 14ന് ഇന്ത്യയില്ഴ അവസാനിക്കേണ്ടിയിരുന്ന ലോക്ക്ഡക്ഖണ്ഴ മെയ് 3 വരെ നീട്ടിയെങ്കിലും കേരളം ഭയപ്പെടുന്നില്ല.കൊറോണയെ നിയന്ത്രിക്കാന്ഴ കേരളത്തിനു കഴിയും എന്ന വിശ്വാസം ഇന്ന് ഓരോ കേരളീയൻറേയും ഉള്ളിലുണ്ട്.ആരോഗ്യപ്രവർത്തകരും ഗവൺമെന്ഴറുമെല്ലാം ജനങ്ങള്ഴക്കായി ആത്മാര്ഴത്ഥസേവനമാണ് ചെയ്യുന്നത്.കേരളത്തില്ഴ ഇന്ന് ഒരു രോഗി ഉണ്ടാകുന്നുവെങ്കില്ഴ മൂന്ന് പേരെങ്കിലും രോഗവിമുക്തി നേടുന്നുണ്ട്. ചിലപ്പോളിതും പ്രകൃതിയുടെ ഒരു വികൃതിയായിരിക്കാം.ചിലപ്പോഴൊക്കെ വേദന സഹിക്കാതെയാവുമ്പോള്ഴ അമ്മമാര്ഴ പ്രതികരിക്കാറില്ലെ! അതുപോലെ.
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |