സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം/അക്ഷരവൃക്ഷം/ പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
21:49, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajumachil (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം

പ്രകൃതി ഒന്ന് നോക്കൂ. എത്ര മനോഹരമാണ്. ഈ മനോഹരമായ പ്രകൃതിയാണ് നമ്മൾ ദിവസവും നശിപ്പിച്ചു കൊണ്ടിരിക്കുന്നത്. പ്രകൃതിയോട് ഒരു ദയയും ഇല്ലാതെയാണ് നമ്മൾ മരങ്ങൾ വെട്ടി നശിപ്പിക്കുകയും വനങ്ങൾ തീയിട്ട് നശിപ്പിക്കുകയും ചെയ്യുന്നത്. മരങ്ങളുടെ കുറവുമൂലം ഭൂമിയിൽ മഴ വളരെ കുറയുകയും കൃഷി നശിക്കുകയും ചെയ്യുന്നു. പ്രകൃതിയുടെ സന്തുലിതാവസ്ഥ തന്നെ ഇതുമൂലം നഷ്ടപ്പെടുന്നു.

നമ്മൾ ഉപയോഗിച്ചതിനു ശേഷം പ്ലാസ്റ്റിക് കവറുകൾ കളിപ്പാട്ടങ്ങൾ മിഠായി കടലാസുകൾ എന്നിവ അലക്ഷ്യമായി വലിച്ചെറിയുന്നു. ഈ പ്രവർത്തി പ്രകൃതിയെ ഏറ്റവും കൂടുതൽ ദോഷകരമായി ബാധിക്കുന്നു. കൂടാതെ ഇത് പരിസ്ഥിതിയെ മലിനമാക്കുകയും ചെയ്യുന്നു. പ്ലാസ്റ്റിക് കവറുകൾ മറ്റും കത്തിക്കുന്നത് മൂലം നാം നമ്മെ തന്നെ കൊല്ലുകയാണ് ചെയ്യുന്നത്. ഇത് കത്തിക്കുന്നത് മൂലം അന്തരീക്ഷം മലിനം ആവുകയും നാം ആ വിഷവായു ശ്വസിക്കുകയും ചെയ്യുന്നു. ഇത് പ്രകൃതിയിലുള്ള പക്ഷിമൃഗാദികൾക്കും ദോഷമാണ്.

പ്ലാസ്റ്റിക് സാധനങ്ങൾ കത്തിക്കാതെ യും അലക്ഷ്യമായി വലിച്ചെറിയാതെ യും സൂക്ഷിച്ചുവച്ച് സംസ്കരണ കേന്ദ്രങ്ങളിൽ എത്തിക്കാം. നമ്മൾ കുട്ടികൾ തന്നെ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിച്ചാൽ വളരെ നന്നായി പ്രകൃതിയെ സംരക്ഷിക്കാം. മരങ്ങൾ നടുകയും പോസ്റ്ററുകൾ തയ്യാറാക്കുകയും ചെയ്യാം. പരിസ്ഥിതി മലിനമാകുന്ന അതിലൂടെയാണ് നമുക്ക് കുറെയേറെ രോഗങ്ങൾ വരുന്നത്. മലിന വായു ശ്വസിക്കുന്നത് മൂലമാണ് സാധാരണയായി ശ്വാസംമുട്ടൽ ചുമ എന്നിവ ഉണ്ടാകുന്നത് ഈ രോഗങ്ങൾ പിടികൂടാൻ കാരണം നമ്മൾ തന്നെയാണ്.

വ്യക്തി ശുചിത്വം വളരെ അത്യന്താപേക്ഷിതമാണ്. ദിവസവും കുളിച്ചും നല്ല വസ്ത്രങ്ങൾ ധരിച്ചും പല്ലുതേച്ചു നമുക്ക് ശുചിയായി ഇരിക്കാം. കൈകൾ വൃത്തിയായി സോപ്പ് ഉപയെഗിച്ച് കഴുകാം.അത‍ുമ‍ൂലം അണ‍ുക്കൾ നശിച്ച് പോക‍ും. അങ്ങനെ ക‍ൂട‍ുതൽ രോഗങ്ങളെ പ്രതിരോധിക്കാം.നമ‍ുക്ക് പ്രകൃതിയെ മനോഹരമാക്കാം സ്‍നേഹിക്കാം. കിളികളുടെ കള കള നാദം കേട്ട് നമുക്കുണരാം അവയെ പരിപാലിക്കാം

.
ആൻഡ്രിയ ജനീഷ്
4 A സർവ്വോദയ ഹയർസെക്കണ്ടറി സ്‍ക‍ൂൾ ഏച്ചോം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം