പാറമ്പുഴ ഡിവി ഗവ എൽപിഎസ്/അക്ഷരവൃക്ഷം/കൊറോണ പഠിപ്പിച്ചത്

Schoolwiki സംരംഭത്തിൽ നിന്ന്
21:13, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankarkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ പഠിപ്പിച്ചത്

കൂട്ടുകാരെ , കോവിഡ് -19 എന്ന രോഗം മൂലം നമ്മൾ വീട്ടിൽ തന്നെ ഇരിക്കാൻ തുടങ്ങിട്ടു ദിവസങ്ങളായാലോ. ഈ ദിവസങ്ങൾ നമ്മെ എന്താണ് പഠിപ്പിച്ചത് ?ബേക്കറികളിൽ നിന്നും ഹോട്ടലുകളിൽ നിന്നും വാങ്ങുന്ന പലഹാരങ്ങൾ കഴിച്ചു ശീലിച്ച നമ്മൾ 'അമ്മ ഉണ്ടാക്കി തരുന്ന ഭക്ഷണത്തിന്റെ രുചിയും ഗുണവും എത്ര എന്ന് മനസിലാക്കിയിട്ടുണ്ടോ? വൃത്തിയില്ലാത്തതും പഴകിയതും തുറന്നു വെച്ചതുമായ ഭക്ഷണം കഴിച്ച നമ്മുക്കു എന്തെല്ലാം അസുഖങ്ങൾ ആണ് വന്നിരിക്കുന്നത് ?പനിയും ചുമയും ഒക്കെ പിടിച്ചു .നമ്മൾ എത്ര ദിവസങ്ങളാണ് ആശുപത്രികളിൽ ചിലവഴിച്ചത് ! ഇപ്പോൾ ആർകെങ്കിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടോ ? നാം വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാനും വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കാൻ ശീലിച്ചിരിക്കുന്നു . വ്യക്തിശുചിത്വത്തിൽ പ്രധാനമായ കൈ കഴുകൽ എങ്ങനെ എന്ന് നാം ടെലിവിഷനിൽ കാണുന്നുണ്ട് . എന്നാൽ ചൈനയിൽ കോവിഡ് ബാധ ഉണ്ടാകുന്നതിനു മുമ്പ് ആ രീതിയിൽ കൈ കഴുകുന്ന വിധം നമ്മുടെ അദ്ധ്യാപകർ നമ്മെ പഠിപ്പിച്ചില്ലേ ? ഉച്ചഭക്ഷണത്തിനു മുൻപ് ഹാൻഡ് വാഷ് ഉപയോഗിച്ചു കൈ കഴുകുന്ന ശീലം വിദ്യാലയത്തിൽ നമ്മൾ പാലിച്ചിരുന്നു .ഈ വൃത്തിശീലവും ശുചിത്വബോധവും ആവാം കേരളത്തിൽ കോവിഡ് ബാധയുടെ നിരക്ക് കുറയാൻ കാരണമായത്.ഇതിൽ നമ്മുക്ക് അഭിമാനിക്കാം ,മാതൃകയാകാം .എന്നാൽ ഇനിയും ജാഗ്രത വേണം കൊറോണ വൈറസിനെതിരെ.

ദേവനന്ദ വിനോദ്
3A ദേവിവിലാസം ഗവൺമെൻറ് എൽ പി സ്കൂൾ,പാറമ്പുഴ,കോട്ടയം,കോട്ടയം വെസ്റ്റ്
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം