ഗവ.എൽ പി എസ് കുടക്കച്ചിറ/അക്ഷരവൃക്ഷം/ മാന്ത്രിക കണ്ണാടി

21:02, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankarkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മാന്ത്രിക കണ്ണാടി


മാന്ത്രിക കണ്ണാടി ഒരു കാട്ടിൽ ദുഷ്ടനായ ഒരു കരടി താമസിച്ചിരുന്നു.അവൻ കാട്ടിലൂടെ നടക്കുകയായിരുന്നു.വഴിയിൽ എന്തോ തിളങ്ങുന്നത് കണ്ട് അവൻ അതെടുത്തു നോക്കി.ഒരു കണ്ണാടി....കരടി അതുമായി നടന്നു.കുറേ ദൂരം നടന്നപ്പോൾ അവൻ കുറേ പക്ഷികൾ പറന്നുപോകുന്നത് കണ്ടു.എനിക്കും ഇതുപോലെ പറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ....ഇങ്ങനെ പറഞ്ഞപ്പോഴേക്കും കരടി പറക്കാൻ തുടങ്ങി.പറന്നുപറന്ന് അവൻ വീട്ടിലെത്തി.പറയുന്നതെന്തും സാധിച്ചുതരുന്ന ഒരു മാന്ത്രികക്കണ്ണാടിയാണ് കയ്യിലുളളതെന്ന് കരടിക്ക് മനസ്സിലായി.ആ കണ്ണാടികൊണ്ട് അവൻ മറ്റ് മൃഗങ്ങളെ ഉപദ്രവിക്കാൻ തുടങ്ങി.

മറ്റൊരു ദിവസം ഒരു പാവം മുയൽ ചാടിപ്പോകുന്നത് കണ്ട കരടി അതിനെ അടിക്കാൻ കണ്ണാടിയോട് ആവശ്യപ്പെട്ടു. കണ്ണാടി അതുപോലെ ചെയ്തു.അടികണ്ട് രസിച്ചുനിന്ന കരടി അറിയാതെ പറഞ്ഞു.ഈ അടി ഇപ്പോൾ എനിക്ക് കിട്ടിയാൽ ഞാനെന്ത് ചെയ്യും?ഇങ്ങനെ പറഞ്ഞതും അടി കരടിക്ക് കിട്ടാൻ തുടങ്ങി. കരടിയുടെ കയ്യിലിരുന്ന കണ്ണാടി താഴെ വീണ് പൊട്ടി.അടികൊണ്ട് തളർന്ന കരടിയുടെ അഹങ്കാരവും മാറി...

ഗുണപാഠംഃ അഹങ്കാരം ആപത്ത്.


ആദിൽ അജു
2 A ഗവ.എൽ.പി. സ്കൂൾ കുടക്കച്ചിറ
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ