ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/പരിസര ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
20:40, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26058 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസര ശുചിത്വം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസര ശുചിത്വം

പരിസരശുദ്ധി ജീവിത ശുദ്ധി
യെന്നൊരു മന്ത്രമോർക്കുക നാം
പരിസരശുദ്ധി ഹനിച്ചീടുന്നതു
പെരുത്ത പാപമെന്നോർക്കുക നാം

ചപ്പും ചവറും നമ്മുടെ ചുറ്റും
കുപ്പക്കുഴിയായി മാറ്റുന്നു
കുമിഞ്ഞു കൂടും മാലിന്യങ്ങൾ
കൃമി കീടങ്ങൾ പെരുക്കുന്നു
ചീഞ്ഞഴിഞ്ഞ പദാർത്ഥങ്ങൾ ചുറ്റും
ദുർഗന്ധം വിതറീടുന്നു.

പുകയും കറിയും പൊടിയും മറ്റും
മാലിന്യങ്ങൾ പടർത്തുന്നു
കീടനാശിനി -രാസ വളങ്ങൾ
കമ്പനി തള്ളും ഉച്ചിഷ്ടങ്ങൾ
എന്നിവയെല്ലാം ജലവും വായുവു -
മൊരുപോൽ മലിനമാക്കുന്നു

വിഷവാതകമാമിംഗലാമ്ലം
വായുവിലങ്ങനെ നിറച്ചപ്പോൾ
ഭൂമിയിലെ നമ്മുടെ ജീവിതമാകവേ
ദുസ്സഹമായി തീർന്നിടുന്നു
മരങ്ങളെല്ലാഗാലാമ്ലം
ശ്വസിച്ചു പകരം നൽകുന്നു
പ്രാണവായു നമ്മൾക്കെല്ലാം

ആശ്വാസ പ്രദമാകുന്നു
മരങ്ങളെല്ലാം വരമെന്നോർത്തി
ട്ടവയെ സംരക്ഷിക്കുക നാം
പരിസരശുദ്ധി പാലിക്കാനായി
പരിശ്രമം ചെയുക നാം .


ഫാത്തിമ രോഷ്‌നി
6ഡി ഔർ ലേഡീസ് കോൺവെന്റ് ഗേൾസ് എച്ച് .എസ്. ,പള്ളുരുത്തി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത