ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/അക്ഷരവൃക്ഷം/ ഒളിച്ചിരിക്കുന്നവർ

Schoolwiki സംരംഭത്തിൽ നിന്ന്
20:27, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RADHAMANIP (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒളിച്ചിരിക്കുന്നവർ <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒളിച്ചിരിക്കുന്നവർ

മാനത്തു പാറിയ പറവയെ കൂട്ടിലടച്ചപ്പോഴും ......
കടൽ നീന്തിത്തുടിച്ച മീനിനെ ചില്ലുകൂട്ടിലടച്ചപ്പോഴും...
കാട്ടിലെ കൊമ്പനെ കൂട്ടിലാക്കി ചട്ടം
പഠിപ്പിച്ചപ്പോഴും ......
ഒഴുകുന്ന പുഴയിലെ മണലുമാന്തി
കൂട്ടിയപ്പോഴും ......
കടലിലെ അത്ഭുതങ്ങളെ
 കൈപ്പിടിയിലൊതുക്കിയപ്പോഴും .....
കാട്ടിലെ ജീവികളുടെ വാസസ്ഥലം
കയ്യേറിയപ്പോഴും...
സംരക്ഷണ കവചമായ ഓസോൺ പാളിയെ
വിള്ളലേല്പിച്ചപ്പോഴും ........
ഭൂമിമാതാവിനെ തിരിച്ചറിയാതെ
പ്രകൃതിയെ ചൂഷണം ചെയ്ത് .....
ആവാസവ്യവസ്ഥയെ തകിടം മറിച്ചപ്പോഴും...

എല്ലാം കൈപ്പിടിയിലെന്ന് അഹങ്കരിച്ചു നടന്ന
നമ്മൾ മനുഷ്യർ ഓർത്തില്ല


നഗ്നനേത്രത്തിനു കാണാൻ കഴിയാത്തൊരു
സൂക്ഷ്മാണുവിനെ ഭയന്നു വീട്ടിൽ
ഒളിച്ചിരിക്കേണ്ടി വരുമെന്ന് .....

രാജി മോൾ
7 A [[|ജി.യു.പി.എസ്.കരിങ്കപ്പാറ]]
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത