സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/എന്റെ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
19:44, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankarkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ പ്രകൃതി


എത്ര മനോഹരം എൻ്റെ പ്രകൃതി
കളകളമൊഴുകുന്ന അരുവികൾ
ഇളം കാറ്റിൽ ഇളകിയാടുന്ന തരുലതാദികൾ
ഫലങ്ങൾ ചൂടി നിൽക്കുന്ന വൃക്ഷങ്ങൾ

പാറി പറക്കുന്ന ചിത്രശലഭങ്ങൾ
ചൂളമടിക്കുന്ന പക്ഷികൾ
മൂളി പാട്ടും പാടി നടക്കുന്ന വണ്ടുകൾ
തുള്ളി തുള്ളിയോടുന്ന തുമ്പികൾ

വരിവരിയായി പോകുന്ന വികൃതി ഉറമ്പുകൾ
ചിൽ ചിൽ ചിലമ്പലുമായി അണ്ണാറക്കണ്ണൻമാർ
നീന്തി തുടിക്കുന്ന പരൽ മീനുകൾ
ഹാ! എത്ര മനോഹരം എൻ്റെ പ്രകൃതി

 

മിലൻ മനോജ്
4 B സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത