ഉളളതൊന്നുമേ മതി വരാതെ
ഇല്ലായ്മ ചൊല്ലി,യന്ത്രവേഗം ലോകമാകെ
സ്വന്തമാക്കുവാൻ ഓടിയോൻ!
അന്ധമാം മതഭ്രാന്തിനാൽ
കൊല്ലലും വിലപേശലും,
മന്ത്രമായി നെഞ്ചിൽ കൂട്ടിയോൻ
അമ്മയാം സുരഭില ഭൂമിയെ,
കൊടിയ വിഷ വൃത്തിയാൽ
മരുഭൂമിയാക്കീ മെനച്ചവൻ....!
ഇന്നിതാ,കലി തുള്ളി വന്നൊരു സൂക്ഷ്മ
അണുവിനാൽ,സ്വയം മനുഷ്യ നായി മടങ്ങുന്നു
ജാതിയില്ലിനേരം മേൽക്കോയ്മയില്ല,
അധികാരമെന്ന ധിക്കാരമില്ല
ഒട്ടുനാളുകൾക്കിപ്പുറം വീട്ടിൽ
ഒത്തൊരുമിച്ചിരിക്കുന്ന നാളുകൾ!
പരാതിയില്ല,പരക്കം പാച്ചിലില്ല
ഒച്ചയില്ല,ബഹളമില്ല,പൊടിപടലങ്ങളുമില്ല
നീ വികൃതമാക്കിയ പ്രകൃതിയാൽ
തിരുത്തലിന്റെ നിളുകൾ!ഒന്നുമേൽക്കില്ലെനിക്കെന്ന ഗർവ്വിൽ
വന്നണഞ്ഞ തിഷിച്ചറിവിൻ നേർക്കാഴ്ച്ചകൾ!
ഈ കാലവും കടന്നു പോകും
മറക്കാതിരിക്കട്ടെ ഇനി വരും കാലം
കൊറോണ പഠിപ്പിച്ച നേരിന്റെ പാഠങ്ങൾ!
മായാതിരീക്കട്ടെ നിസ്വാർത്ഥ ചിന്തകൾ!