ജി.യു. പി. എസ് ചെർപ്പുളശ്ശേരി/അക്ഷരവൃക്ഷം/ആത്മകഥ കൊവിഡ്- 19

Schoolwiki സംരംഭത്തിൽ നിന്ന്
19:38, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആത്മകഥ കൊവിഡ്- 19


                                         എൻെറ പേര് കൊവിഡ് എന്നാണ്. ചൈനയിലെ വുഫാൻ നഗരത്തി ലെ മിർക്കറ്റ്ലാണ് ഞാൻ പിറന്നത്. മാതാപിതാക്കൾ ആരാണെന്ന് അറിയില്ല. എങ്കിലും ജീവിക്കാൻ വേണ്ടി ഞാൻ പൊരുതി. എനിക്ക് പറ്റിയ താമസ സ്ഥലവും കണ്ടെത്തി. തിന്നും കൊഴുത്തും സുഖിച്ചുമിരി ക്കുന്ന മനുഷ്യരുടെ ശരീരത്തിലേക്ക് ഞാൻ കുടിയേറി. എന്നെ അനാഥ മാക്കിയ ലോകത്തോട് എനിക്ക് വളരെയധികം വെറുപ്പായിരുന്നു. അതുകൊണ്ട് പല വാസസ്ഥലങ്ങളും കണ്ടുപിടിച്ച് പോരാളിയായി ഞാൻ ജീവിച്ച് കൊണ്ടിരുന്നു.ലക്ഷകണക്കി ന് ജനങ്ങളുടെ അധിപനായ എന്നെ എല്ലാവർക്കും പേടിയാണ് .മാത്രമല്ല ശത്രുരാജ്യങ്ങൾ എനിക്കെതിരെ സൈന്യത്തെ ഇറക്കിയിട്ടുണ്ട്... പോലീസും ,സുരക്ഷാ ഉദ്യോഗസ്ഥരും ആരോഗ്യപ്രവർത്തകരും എല്ലാം എനിക്ക് എതിരാണ് .കൂടാതെ ജനങ്ങളെല്ലാം വീട്ടുതടങ്കലിൽ ആണ്. കഷ്ടപ്പാട് സഹിച്ച് ജീവിക്കുന്ന അവർക്ക് ഞാൻ പിടികൂടുമോ എന്ന ഭയത്താൽ പുറത്തിറങ്ങാൻ പോലും കഴിയുന്നില്ല. ശത്രുക്കൾ മുഖം മൂടി ധരിച്ചും ,കുത്തിവെച്ചും, മയക്കുമരു ന്ന് തന്നും എന്നെ ഉപദ്രവിച്ചുകൊണ്ടി രിക്കുകയാണ് .ജനങ്ങളെ പേടിച്ചല്ല, ദൈവത്തെ ഭയന്ന് തൽക്കാലം തിരി തിരിച്ചു പോകാൻ തയ്യാറായ വിവരം സന്തോഷത്തോടെ എല്ലാവരെയും ഞാൻ അറിയിക്കുന്നു... ,, ,,,, ,,, കൊറോണ വൈറസ്,,,,

ഫാത്തിമ ഹിബ
5 C ജി.യു. പി. സ്കൂൾ ചെർപ്പുളശ്ശേരി
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം