മുണ്ടേരി സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/അമ്മുവിന്റെ കൊറോണ കാലം
അമ്മുവിന്റെ കൊറോണ കാലം
മോളെ അമ്മു... തൊടിയിൽ ഇരിക്കുന്ന വേസ്റ്റ് എടുത്തു അപ്പുറത്തെ പറമ്പിൽ ഈട്ടേക്കൂ. അമ്മുവിന്റെ അമ്മയാണ് പറഞ്ഞത്. അതുകേട്ട് അമ്മുവിനെ ദേഷ്യം വന്നു. കാരണം കഴിഞ്ഞ അസംബ്ലിയിൽ ശുചിത്വത്തിന് പ്രധാന്യം ഹെഡ്മാസ്റ്റർ സ്കൂൾ കുട്ടികൾക്ക് പറഞ്ഞുകൊടുത്തിരുന്നു. അവളത് അമ്മയുടെ ശ്രദ്ധയിൽപ്പെടുത്തി. അപ്പോഴാണ് അമ്മയ്ക്ക് കാര്യം ഉദിച്ചത്. അവർക്ക് സ്വന്തം പ്രവർത്തിയിൽ പുച്ഛം തോന്നി. അവർ ആ വേസ്റ്റ് മുനിസിപ്പാലിറ്റി യിലേക്ക് അയച്ചു കൊടുത്തു. പിറ്റേദിവസം അമ്മുവിന് കലശലായ പനി വന്നു. അമ്മ അവളെയും കൂട്ടി ആശുപത്രിയിലേക്ക് പോകാൻ ഒരുങ്ങി. അപ്പോഴാണ് അമ്മുവിനെ കൊറോണയെ കുറിച്ചുള്ള കാര്യം ഓർമ്മ വന്നത്. അപ്പോൾ അമ്മയോട് അവൾ പറഞ്ഞു. അമ്മേ, കൊറോണ അല്ലേ മാസ്ക് ധരിക്കണം എന്നാണ് സർക്കാർ നിർദ്ദേശം. അമ്മയും ഓർത്തു. അവർ രണ്ടുപേരും മാസ്ക് ധരിച്ച് ആസ്പത്രിയിലേക്ക് പുറപ്പെട്ടു. ലോക്ക് ഡൗൺ ആയതിനാൽ റോഡിൽ പോലീസുകാർ ഉണ്ടായിരുന്നു. ആശുപത്രിയിലേക്ക് പോകാൻ ആണെന്ന് പറഞ്ഞതുകൊണ്ടാണ് പോലീസുകാർ സമ്മതിച്ചത് അത്. അവർ ആശുപത്രിയിൽ പോയി പരിശോധന കഴിഞ്ഞു മടങ്ങി വന്നു. അപ്പോൾ അമ്മുവിന് കേരളത്തെ കുറിച്ച് അഭിമാനം തോന്നി. കാരണം, ജനങ്ങളെ രക്ഷിക്കാൻ വേണ്ടി സർക്കാറും മന്ത്രിമാരും എന്തെല്ലാം സംവിധാനങ്ങളാണ് ഒരുക്കിയത് എന്നോർത്ത്.
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ